അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ കാന്തപുരത്തിന് മുന്‍കൂര്‍ ജാമ്യം

Indian Telegram Android App Indian Telegram IOS App

കൊച്ചി: കോഴിക്കോട് കാരന്തൂർ മർക്കസ് കോളജിൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 60,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. രേഖകൾ പരിശോധിച്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു.

പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ഹരജിക്കാരന് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്ന് സർക്കാറിന് വേണ്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.

അംഗീകാരമുള്ള കോഴ്സെന്ന് വിശ്വസിപ്പിച്ച് 450 വിദ്യാർഥികളിൽനിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മർക്കസ് ജനറൽ സെക്രട്ടറിയായ കാന്തപുരം അബൂബക്കർ മുസ്ലിയാർ മൂന്നാം പ്രതിയാണ്. കേസിൽ 14 പ്രതികളാണുള്ളത്.

You must be logged in to post a comment Login