അക്ഷയ് കുമാറിന്റെ ബോസ് ഗിന്നസ് ബുക്കില്‍

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ബോസ് ഗിന്നസ് ബുക്കിലേക്ക്. ചിത്രത്തിനായി നിര്‍മ്മിച്ച പോസ്റ്റര്‍ ആണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. മൈക്കല്‍ ജാക്‌സന്റെ ദിസ് ഈസ് ഇറ്റിന്റെ പ്രചാരത്തിനായി നിര്‍മ്മിച്ച പോസ്റ്ററിന്റെ റെക്കോര്‍ഡിനെ കടത്തിവെട്ടിയാണ് ബോസിന്റെ റെക്കോര്‍ഡ്.

BOSS-Poster-2

അക്ഷയ്‌യുടെ ആരാധകരായ ടീം അക്ഷയാണ് ഈ നേട്ടത്തിന് പിന്നില്‍. നാല് മാസമെടുത്താണ് ഇവര്‍ തങ്ങളുടെ ബോസിന് വേണ്ടി പോസ്റ്റര്‍ നിര്‍മ്മിച്ചത്. 58.87 മീറ്റര്‍ വീതിയും 54.94 മീറ്റര്‍ വീതിയുമുള്ളതാണ് ഗിന്നസില്‍ ഇടം നേടിയ പോസ്റ്റര്‍. മൈക്കല്‍ ജാക്‌സന്റെ പോസ്റ്ററിനേക്കാള്‍ 1520 ശതമാനം വലിപ്പം കൂടിയതാണ് പുതിയ പോസ്റ്റര്‍.

ഏറ്റവും വലിയ പോസ്റ്ററിന്റെ സമ്മതിപത്രം ഗിന്നസ് അധികൃതര്‍ അക്ഷയ് കുമാറിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിലും ഗിന്നസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അഭിമാനിക്കാവുന്ന കാര്യമാണെന്നും പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് നന്ദിയുണ്ടെന്നും’ അക്ഷയ് കുമാര്‍ പറഞ്ഞു.

You must be logged in to post a comment Login