അഖിലേന്ത്യ ബാങ്ക് പണിമുടക്ക് 25ന്

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 25 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. ബാങ്ക് ലയനം റദ്ദാക്കുക, കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ് ലൈസന്‍സ് നല്‍കുവാനുള്ള നീക്കം ഉപേക്ഷിക്കുക, അസോസിയേറ്റ് ബാങ്കുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

KERALA_BANKS_
സമര പരിപാടികളുടെ ഭാഗമായി 23 ന് ജില്ലാ ടൗണ്‍ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും 25 ന് റാലികളും ധര്‍ണകളും പൊതുയോഗങ്ങളും നടക്കും.

You must be logged in to post a comment Login