അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെൻ മോഹൻ ഗുപ്തയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഗുപ്തയുടെ ജുഡീഷ്യൽ കസ്റ്റഡിയുടെ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചതെങ്കിലും പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ അതു തള്ളുകയായിരുന്നു.അതേസമയം കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവ് കോടതി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എം.എൽ.എ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. നേരത്തേ കേസിൽ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്‌സേന നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് ഇടപാടിൽ ഗുപ്തയുടെ പങ്കിനെക്കുറിച്ച് മനസ്സിലായതെന്ന് അന്വേഷണ ഏജൻസി നേരത്തേ വ്യക്തമാക്കിയിരുന്നു. നേരത്തേ യു.എ.ഇയിൽ ആയിരുന്ന സക്‌സേനയെ അധികൃതർ ഇന്ത്യക്കു കൈമാറുകയായിരുന്നു.

You must be logged in to post a comment Login