അഗാധ പ്രണയവും മങ്ങുന്ന കാഴ്ചയും

പ്രണയം ഒരിക്കലും ഒരു വ്യക്തിയെ അന്ധനാക്കുന്നില്ല. മറിച്ച് അയാളുടെ കാഴ്ചയെ മറയ്ക്കുകയാണ് ചെയ്യുന്നത്. വളരെയേറെ ശ്രദ്ധിച്ചു ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ പോലും പ്രണയബദ്ധമായി ഇരിക്കുന്ന ഒരു വ്യക്തി ശ്രദ്ധാലുവല്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം പ്രണയം തുടങ്ങിയ 42 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ചെയ്യാന്‍ കുറച്ച് ജോലികളും നല്‍കി. ഇവര്‍ ജോലിയെ വിവേചിച്ച് ചെയ്യാന്‍  ശ്രമിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ വളരെക്കാലമായി പ്രണയിക്കുന്നവര്‍ കൊടുത്ത ജോലിയില്‍ നിന്ന് പ്രസക്തമായ ജോലി മാത്രം തെരഞ്ഞെടുത്ത് അല്ലാത്തതിനെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഒരാള്‍ ഒരു കാര്യത്തില്‍ എത്ര മാത്രം ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രണയത്തിന്റെ തീവ്രത. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ് താനും.
lovers-dream
ഒരു വ്യക്തി പാട്ടു കേള്‍ക്കുകയും ഒരു കാര്യം വളരെ പ്രണയാതുരമായി ചിന്തിക്കുകയോ ഒക്കെ ചെയ്യുകയാണെങ്കില്‍ അത് അയാളുടെ പ്രണയചിന്തകളെ കൂടുതല്‍ ഉണര്‍ത്തും. ലെയ്ന്‍ഡെന്‍ യൂണിവേ്‌ഴസിറ്റിയില്‍ നിന്നും മേരിലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുളള ഹെന്‍ക് വെന്‍ സ്റ്റീന്‍ബെര്‍ഗനും അദ്ദേഹത്തിന്റെ സഹപ്രവര്‍കത്തകരും നടത്തിയ പഠനങ്ങള്‍ മുന്‍ പഠനങ്ങളിലെ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

മുന്‍ പഠനഫലങ്ങളലില്‍ ഒരു വ്യക്തിയെ അലോസരപ്പെടുത്തുന്ന വിവരങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ഒരു ദീര്‍ഘകാല പ്രണയബന്ധത്തിന് സഹായിക്കുമെന്ന് തെളിഞ്ഞിരുന്നു. എന്നാലിപ്പോള്‍  അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ നമ്മുടെ ബന്ധത്തെ നശിപ്പിക്കുന്ന ആവശ്യമില്ലാത്ത പ്രലോഭനങ്ങളെ തടയാനും അതു വഴി സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന മാനസിക നിയന്ത്രണത്തിനും ആവശ്യമാണെന്നും അത് ബന്ധത്തെ ദീര്‍ഘിപ്പിക്കുമെന്നും പുതിയ പഠനത്തില്‍ പറയുന്നു.

അതായത് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം പ്രണയം തുടങ്ങിയവര്‍ക്ക് പലതും ശ്രദ്ധിക്കാന്‍ സമയം ലഭിക്കുന്നു. എന്നാല്‍ വളരെ നാളായി പ്രണയിക്കുന്നവര്‍ക്ക് മറ്റു കാര്യങ്ങളിലുളള ശ്രദ്ധ കുറയുന്നു. അവര്‍ കൂടുതല്‍ ചിന്തിക്കുന്നത് തന്റെ പ്രണയത്തെക്കുറിച്ചും പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ചുമാവും. വാന്‍ സ്റ്റാന്‍ബെര്‍ഗന്‍ പറയുന്നു. നല്ല പ്രണയത്തിന് ദീര്‍ഘനാളുളള ബന്ധം ആവശ്യമാണ്.എന്നാല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത് നിങ്ങളുടെ നിയന്ത്രണശേഷി ഇല്ലാതാക്കുന്നു. അത് കൂടിയും കുറഞ്ഞുമിരിക്കുന്ന നിയന്ത്രണശേഷിക്ക് ഇടയിലുളള സന്തുലിതാവസ്ഥ വിജയകരമായ ഒരു ബന്ധത്തിന് ആവശ്യമാണ്.

You must be logged in to post a comment Login