അച്ഛന്റേയും അമ്മയുടെയും 35-ാം വിവാഹവാര്‍ഷിക ദിനത്തില്‍ കാവ്യയുടെ വിവാഹം; തികച്ചും യാദൃച്ഛികമായിരുന്നുവെന്ന് കാവ്യയുടെ അച്ഛന്‍

kavya

ജനപ്രിയ നടന്‍ ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹദിനത്തിന് ഒരു പ്രത്യേകതയുണ്ട്. കാവ്യയുടെ അച്ഛന്‍ മാധവന്റെയും അമ്മ ശ്യാമളയുടെയും 35-ാം വിവാഹവാര്‍ഷിക ദിനത്തിലാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. തങ്ങളുടെ വിവാഹതിയതി നോക്കിയല്ല മക്കളുടെ വിവാഹതിയതി തീരുമാനിച്ചതെന്നും തികച്ചും യാദൃച്ഛികമായി സംഭവിക്കുകയായിരുന്നുവെന്നും കാവ്യയുടെ അച്ഛന്‍ മാധവന്‍ പറയുന്നു.

kavya-dileep

ദിലീപിന്റെ അമ്മയും അളിയനും സഹോദരനും സഹോദരിയും മകളും എല്ലാവരും കൂടി വീട്ടില്‍ വന്ന് താത്പര്യം അറിയിച്ചു. അങ്ങോട്ടുമിങ്ങോട്ടും വര്‍ഷങ്ങളായി അറിയുന്നവരാണല്ലോ. എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമായിരുന്നു. ജാതകം നോക്കിയപ്പോള്‍ പത്തില്‍ പത്ത് പൊരുത്തം. ഈ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. വിവാഹം ഉറപ്പിച്ചെങ്കിലും ദിലീപിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം കുറച്ച് ദിവസം നീട്ടി വെച്ചു. അല്ലാതെ ഞങ്ങളുടെ വിവാഹ വാര്‍ഷികവും ഇപ്പോള്‍ വിവാഹത്തിന് തെരഞ്ഞെടുത്ത ദിവസവും തമ്മില്‍ ഒരു ബന്ധവും ഇല്ല. അത് തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് കാവ്യയുടെ അച്ഛന്‍ പറഞ്ഞു.

You must be logged in to post a comment Login