അച്ഛന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മകന്റെ പാട്ട്; അര്‍ജുന്‍ അശോകന്‍ ഗായകനാവുന്നു

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ഹരിശ്രീ അശോകനും സംവിധായകന്റെ കുപ്പായം അണിയുകയാണ്. സംവിധായകനായി മാറിയതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഹാസ്യം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും ഈ താരത്തില്‍ ഭദ്രമായിരുന്നു. വേറിട്ട ചുവടുവെപ്പുമായെത്തുന്ന താരത്തിന് ആശംസ നേര്‍ന്ന് സഹപ്രവര്‍ത്തകരെത്തിയിരുന്നു.

ആന്‍ ഇന്റര്‍നാഷണല്‍ സ്റ്റോറിയില്‍ അര്‍ജുന്‍ അശോകന്റെ പാട്ടുണ്ടെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.അച്ഛന്റെ സിനിമയില്‍ മകന്റെ പാട്ടുണ്ടെന്നറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് താരപുത്രന്‍ തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയായിരുന്നു അര്‍ജുന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.

ഇതാദ്യമായാണ് അര്‍ജുന്‍ ഗായകനായി തുടക്കം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രന്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.ബിടെക്, മന്ദാരം, വരത്തന്‍ ജൂണ്‍ തുടങ്ങിയ സിനിമകളിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു. നെഗറ്റീവ് കഥാപാത്രമായും താരപുത്രന്‍ തിളങ്ങിയിരുന്നു. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സൗബിന്‍ ഷാഹിര്‍, ശോഭ മോഹന്‍, തുടങ്ങി വന്‍താരനിരയാണ് ആന്‍ ഇന്റര്‍നാഷണല്‍ സ്‌റ്റോറിയില്‍ അണിനിരക്കുന്നത്.സംവിധായകനായ ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതിന് പിന്നാലെയായാണ് അര്‍ജുന്റെ പാട്ടുന്നുണ്ടെന്നുള്ള വിവരവുമെത്തിയത്. അപൂര്‍വ്വ സമാഗമത്തിനാണ് ചിത്രം സാക്ഷ്യം വഹിച്ചത്.

You must be logged in to post a comment Login