അജ്ഞാതരില്‍ നിന്ന് ഏറ്റവുമധികം സംഭാവന കിട്ടുന്നത് ബിജെപിക്ക്

21epbs-money-la_28_1344398g
ന്യൂഡല്‍ഹി: അജ്ഞാതരില്‍ നിന്ന് ഏറ്റവുമധികം സംഭാവന കിട്ടുന്ന പാര്‍ട്ടി ബിജെപിയാണെന്നു ഡേറ്റാ ജേണലിസം പോര്‍ട്ടലായ ഫാക്റ്റ്‌ലി ഡോട്ട് ഇന്നിന്റെ റിപ്പോര്‍ട്ട്. 2013 നും 2015 നുമിടയില്‍ 977 കോടി രൂപയാണു സംഭാവനയായി ബിജെപിക്ക് ലഭിച്ചത്.

കോണ്‍ഗ്രസിനു കിട്ടിയത് 969 കോടിയും ബിഎസ്പിക്കു 141 കോടിയും സിപിഎമ്മിനു 120 കോടിയും ലഭിച്ചു. 20,000 രൂപയ്ക്കു മേല്‍ സംഭാവന നല്‍കുന്നവരുടെ പേരും വിലാസവും ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണമെന്നാണു ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥ. മിക്ക പാര്‍ട്ടികളുടെയും വരുമാനത്തില്‍ അറുപതു ശതമാനവും ഇത്തരം സംഭാവനകളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

You must be logged in to post a comment Login