അഞ്ചല്‍ രാമഭദ്രന്‍ കൊലപാതകം പാര്‍ട്ടി അറിഞ്ഞെന്ന് സിബിഐയ്ക്ക് മൊഴി

ramabhadran
കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രനെ കൊന്നത് സിപിഐഎമ്മിന്റെ അറിവോടെയെന്നു പ്രതി സി.ബി.ഐയ്ക്ക് മൊഴി നല്‍കി. രാമഭദ്രനെ കൊലപ്പെടുത്തുമെന്ന് ബാബുപണിക്കര്‍ക്കും സുമനും അറിയാമായിരുന്നു. ബാബു പണിക്കര്‍ ജില്ലാ കമ്മിറ്റിയംഗവും സുമന്‍ അഞ്ചല്‍ ഏരിയ സെക്രട്ടറിയുമാണ് . കൊലക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിയായ പ്രതികളിലൊരാളാണ് നിര്‍ണായക മൊഴി നല്‍കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ മൂന്നാം പ്രതി അഫ്‌സല്‍ നല്‍കിയ മൊഴിക്ക് പ്രസക്തിയില്ല.

കേസില്‍ റിമാന്‍ഡിലായ മൂന്ന് സിപിഐഎം നേതാക്കളുടെ ജാമ്യാപേക്ഷയില്‍ സിബിഐ പ്രത്യേകകോടതി ഇന്ന് വിധിപറയും. മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ സ്റ്റാഫ് അംഗം മാക്‌സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍,ഡിവൈഎഫ്‌ഐ നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ കോടതി പരിഗണിക്കുന്നത്.

ഇന്നലെ ഇവരുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ മറ്റൊരു പ്രതി എസ്.ജയമോഹനെ ഇന്നലെത്തന്നെ ജാമ്യത്തില്‍ വിട്ടു. ഒളിവില്‍ കഴിയുന്ന അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന്‍ ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്. സിബിഐയ്ക്കുമുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണിത്

You must be logged in to post a comment Login