അഞ്ചേരി ബേബി വധക്കേസ്: എം.എം.മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

തൊടുപുഴ: തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറിയെ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേലും ഇന്ന് തീരുമാനമുണ്ടാകും.

യൂത്ത് കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബിയെ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മണിയും മറ്റ് പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറയുക.

1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ ഇവരെ കോടതി വെറുതെ വിട്ടു. പിന്നീട് ഹൈക്കോടതിയും വിധി ശരി വെച്ചിരുന്നു. എന്നാല്‍ 2012ല്‍ എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സംഭവത്തില്‍ വീണ്ടും കേസ് എടുക്കുകയായിരുന്നു.

You must be logged in to post a comment Login