അഞ്ച് നഗരങ്ങളില്‍ മെയ് ഒന്നു മുതല്‍ ഇന്ധനവില ഇനി ദിനംപ്രതി മാറും

ഡല്‍ഹി: മെയ് ഒന്നു മുതല്‍ അഞ്ച് നഗരങ്ങളിലെ ഇന്ധനവില ദിവസവും മാറും. 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊതു മേഖലാ എണ്ണക്കമ്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി പരീക്ഷിക്കുന്നത്. വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

കറന്‍സി വിലയിലെ മാറ്റവും ആഗോള എണ്ണ വിപണിയിെല വ്യത്യാസവും അനുസരിച്ച് രണ്ടാഴ്ച കൂടുേമ്പാഴാണ് രാജ്യത്താകമാനം നിലവില്‍ വില പുതുക്കുന്നത്.

രാജ്യത്തെ 90ശതമാനം ചെറുകിട ഔട്ട്‌ലറ്റുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെതാണ്. ഈ മൂന്നു കമ്പനികള്‍ക്ക് അഞ്ചു നഗരങ്ങളിലായി 200 ഓളം ഔട്ട്‌ലെറ്റുകളുണ്ട്.

രാജ്യത്താകമാനം ഈ സംവിധാനം ഏര്‍െപ്പടുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ആദ്യം അഞ്ചു നഗരങ്ങളില്‍ തീരുമാനം നടപ്പാക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You must be logged in to post a comment Login