അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ചോര്‍ച്ച സമ്മതിച്ച്  ഫെയ്‌സ്ബുക്ക് അധികൃതര്‍. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി.

സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫെയ്​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു.

Cambridge Analytica

@CamAnalytica

Following today’s announcement by Facebook, we feel it’s important to clarify what data we licensed.https://ca-commercial.com/news/ca-responds-announcement-gsr-dataset-potentially-contained-87-million-records 

CA responds to announcement that GSR dataset potentially contained 87 million records | CA Commer…

Today Facebook reported that information for up to 87 million people may have been improperly obtained by research company GSR, Cambridge Analytica…

ca-commercial.com

അ​ല​ക്സാ​ണ്ട​ർ കോ​ഗ​ൻ എ​ന്ന റ​ഷ്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​ണ് ഒ​രു ആ​പ് ഫെയ്സ്ബു​ക്കി​ലൂ​ടെ ന​ല്കാ​ൻ അ​നു​മ​തി തേ​ടി​യ​ത്. ആ​പ് വാ​ങ്ങു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ അ​യാ​ൾ മു​ന്ന​റി​യി​പ്പു ന​ല്കി നേ​ടി​യെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നു ല​ഭി​ച്ച സാ​ങ്കേ​തി​ക​സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് മ​റ്റാ​ൾ​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് എ​സ്സി​എ​ലി​നും അ​ന​ലി​റ്റി​ക്ക​യ്ക്കും ന​ല്കി. അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഒ​ന്ന​ര​ക്കോ​ടി ഡോ​ള​ർ (97.5 കോ​ടി രൂ​പ) ന​ല്കി​യ​ത് ട്രം​പി​നെ പി​ന്താ​ങ്ങു​ന്ന കോ​ടീ​ശ്വ​ര​ൻ റോ​ബ​ർ​ട്ട് മെ​ർ​സ​റാ​ണ്. ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ത​ന്ത്ര മേ​ധാ​വി സ്റ്റീ​വ് ബാ​ന​നും പ​ണം മു​ട​ക്കി. അ​ന​ലി​റ്റി​ക്ക​യ്ക്കു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന് അ​നു​കൂ​ല​മാ​യ ജ​നാ​ഭി​പ്രാ​യം സൃ​ഷ്ടി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ഫെയ്​സ്ബു​ക്കി​ലെ ചാ​റ്റിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ഓ​രോ വോ​ട്ട​റെ​യും എ​ങ്ങ​നെ സ്വാ​ധീ​നി​ക്കാ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​യാ​ൾ​ക്കു ന​ല്കു​ക​യു​മാ​ണു കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യും എ​സ്സി​എ​ലും ചെ​യ്യു​ന്ന​ത്.

Facebook Newsroom

@fbnewsroom

Hard Questions: Q&A with Mark Zuckerberg on Protecting People’s Information — full transcript of today’s press call https://wp.me/p4eLrC-2F6 

Hard Questions: Q&A with Mark Zuckerberg on Protecting People’s Information | Facebook Newsroom

Today, Mark Zuckerberg spoke with members of the press about Facebook’s efforts to better protect people’s information. The following is a transcript of his remarks and the Q&A that followed. Opening…

newsroom.fb.com

അ​ന​ലി​റ്റി​ക്ക​യു​ടെ മാ​തൃ​ക​മ്പനി എ​സ്സി​എ​ൽ 2010-ലെ ​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി-​യു-​ബി​ജെ​പി സ​ഖ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​ക​യും ചെ​യ്തു. ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി​യു​ടെ പു​ത്ര​ൻ അ​മ​രീ​ഷ് ത്യാ​ഗി​യു​ടെ ഓ​വ്ലീ​ൻ ബി​സി​ന​സ് ഇ​ന്റലി​ജ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

You must be logged in to post a comment Login