അഞ്ചൽ സ്‌കൂളിലെ ബസ് അഭ്യാസം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമകൾ

കൊല്ലം അഞ്ചൽ സ്‌കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമകൾ. ബസ് ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് രണ്ട് മാസത്തേക്ക് റദ്ദാക്കാൻ മാത്രമേ സാധിക്കൂ. രണ്ട് മാസം കഴിഞ്ഞാലും ഇവർ തന്നെ ബസുകൾ ഓടിക്കുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ടെന്നുമാണ് ബസ് ഉടമകളുടെ വെല്ലുവെളി. ലൂമിയർ ബസിന്റെ ഫേസ്ബുക്ക് പേജിലാണ് വെല്ലുവിളി.

അതേസമയം, ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്ത പരിശോധനയിൽ കൊല്ലം ജില്ലയിൽ അഞ്ചു ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ സ്ഥാപിച്ച 55 ബസുകൾക്ക് പിഴ ചുമത്തി.

You must be logged in to post a comment Login