അഞ്ജാന് കേരളത്തില്‍ വന്‍വരവേല്‍പ്പ്

സൂര്യയുടെ പുതിയ ചിത്രം അഞ്ജാന് കേരളത്തിലും വന്‍വരവേല്‍പ്പ്. ബാന്‍ഡ് മേളവും പാട്ടും നൃത്തവുമായാണ് ആരാധകര്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഗംഭീരമാക്കിയത്.

പുലര്‍ച്ചെ അഞ്ച് മണിമുതല്‍ തന്നെ തിയേറ്ററുകള്‍ക്ക് മുമ്പില്‍ സൂര്യ ആരാധകര്‍ എത്തിയിരുന്നു.6 മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തുടങ്ങിയത് 6.30 ന്.കാത്തിരുന്നു മടുത്ത ആരാധകരുടെ പ്രതിഷേധത്തില്‍ ശ്രീദേവി ദുര്‍ഗ തിയേറ്ററിന്റെ 2 ചില്ലുകള്‍ തകര്‍ന്നു.സ്ക്രീനില്‍ സൂര്യയുടെ മുഖം തെളിഞ്ഞതോടെ തിയേറ്റര്‍ ഇളകി മറിഞ്ഞു.

ഓരോ ഡയലോഗിനും ലഭിച്ചത് നിറഞ്ഞ കൈയടി. തിയേറ്റരിനകത്തും പുറത്തും ആരാധകര്‍ ഒരുപോലെ സിനിമ ആ ഘോഷമാക്കിമാറ്റി

You must be logged in to post a comment Login