അടിപൊളി വെബ്‌സൈറ്റും ആപ്പും ആരംഭിച്ചു

adipoli
കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അടിപൊളി എന്ന വെബ്‌സൈറ്റും അടിപൊളി ബെസ്റ്റ് പ്രൊഡക്ട്‌സ് ബെസ്റ്റ് പ്രൈസ് ആപ്പും ആരംഭിച്ചു. മലയാളികള്‍ക്കു വേണ്ടി മലയാളികള്‍ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഇകോമേഴ്‌സ് ആപ്പാണ് അടിപൊളി ഡോട്ട് കോം. സയ്യിദ് ഹമീദ്, ബിജു കുറ്റിക്കാട് എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കേരളത്തില്‍ മോശം സേവനം നടത്തുകയാണെന്ന് അടിപൊളിയുടെ ചുക്കാന്‍ പിടിക്കുന്ന ബിജു കുറ്റിക്കാട് പറഞ്ഞു. സാധനങ്ങളുടെ വിതരണത്തിനു കൂടുതല്‍ സമയം എടുക്കുകയും ചെയ്യുന്നു. വെയര്‍ ഹൗസുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ ഓണ്‍ലൈല്‍ പോര്‍ട്ടലുകള്‍ ഒരുക്കുന്നില്ല. കൊച്ചിയില്‍ ഈ ഷോപ്പിങ്ങ് പോര്‍ട്ടലുകള്‍ 45 ദിവസം എടുക്കുന്നു. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇവരുടെ സേവനവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് അടിപൊളി.കോം കേരളത്തില്‍ എവിടെയും 48മണിക്കൂറിനുള്ളില്‍ ഏത് ഉല്‍പ്പന്നനവും വീടുകളില്‍ എത്തിക്കുവാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇനി കാലമതാമസം കൂടാതെ ഇഷോപ്പിങ്ങിലൂടെ സ്വന്തമാക്കാം. തുടര്‍ന്നുള്ള ആറ് മാസത്തേക്ക് വില്‍പ്പനാനന്തര സേവങ്ങള്‍ നല്‍കുകയുും ചെയ്യും. വരുന്ന ആറ് മാസങ്ങള്‍ക്കുള്ളില്‍ ഈ സേവങ്ങള്‍ കേരളമെങ്ങും വ്യാപിക്കുകയും ചെയ്യും.
കേരളീയരുടെ നിരവധിയായ ആവശ്യങ്ങള്‍ നിറവേറ്റുന്ന സാമൂഹ്യബന്ധിതമായ നിരവധി പ്രവര്‍ത്തനങ്ങളും ഇതിലൂടെ ലഭ്യമാക്കും.

മൊബൈല്‍,ഡിടിഎച്ച്, ഡാറ്റ കാര്‍ഡ്, എന്നിവ റീ ചാര്‍ജ് ചെയ്യുവാനും മൊബൈല്‍ ബില്ലുകള്‍ അടയ്ക്കാനും ഈ ആപ് സൗകര്യമേര്‍പ്പെടുത്തുന്നു. ടി.വി പരിപാടികളുടെ സമയം, ട്രെയിന്‍ സമയം, സ്വര്‍ണവില, വിനിമയ നിരക്ക്, സംസ്ഥാന ലോട്ടറി ഫലങ്ങള്‍ ,തൊഴില്‍ അവസങ്ങള്‍ എന്നിവയും ഇതിലൂടെ ലഭിക്കും.

ഉപഭോക്താക്കളുടെ രക്തഗ്രൂപ്പ് വിവരങ്ങള്‍ ശേഖരിക്കുകയും പ്രധാന ആശുപത്രികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. രക്തത്തിനു എവിടെയെങ്കിലും ആവശ്യം വന്നാല്‍ അത് ആപ്പിന്റെ സഹായത്തോടെ മുഴുവന്‍ ഉപഭോക്താക്കളുടെ വിവരശേഖരവുമായി ബന്ധപ്പെടുത്തുന്നു.

You must be logged in to post a comment Login