അടിമാലി താലൂക്ക് ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അടിമാലി താലൂക്ക് ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ചീയപ്പാറ ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്ക് ലൈല നല്‍കിയ പരാതിയിന്മേലാണ് നടപടി . അടിമാലി താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈല മുഖ്യമന്ത്രിയെ കണ്ടത്.

3rd-lead-OOMMEN_CHANDY_10127f

പബ്‌ളിക് ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്കാശുപത്രിയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നെങ്കിലും ആവശ്യമായ യാതൊരു സൗകര്യവുമില്ല.ഇവിടെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കും. ഇതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ച് 20,000 ചതുരശ്രഅടിയുള്ള പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതി നല്‍കി. അഞ്ചുകോടി രൂപ ഇതിലേക്ക് അനുവദിച്ചു. പുതിയ ആംബുലന്‍സും എക്‌സ്‌റേ യൂണിറ്റും നല്‍കും. 11 ഡോക്ടര്‍മാരുടെയും 24 പാരാമെഡിക്കല്‍ ജീവനക്കാരുടെയും തസ്തികകള്‍ പുതുതായി അനുവദിച്ചു.

You must be logged in to post a comment Login