അടിമുടി മാറ്റത്തിനൊരുങ്ങി കങ്കാരുപ്പട ; പരിശീലക സ്ഥാനത്തേയ്ക്ക് ഇതിഹാസ താരമെത്തുന്നു

ഗ്രൗണ്ടില്‍ ഏതുസമയവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ മാറ്റങ്ങളുമായി എത്തുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ അപകീര്‍ത്തിപ്പെട്ടെങ്കിലും പരിശീലക സംഘത്തില്‍ മാറ്റം വരുത്തി കൂടുതല്‍ ശക്തരാവുകയാണ് കങ്കാരുപ്പട. ഏറ്റവും മികച്ച ക്യപ്റ്റന്മാരില്‍ ഒരാളായ റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്ത് ഉള്‍പ്പെടുത്തി.

ദേശീയ ടീമിന്റെ പരിശീലക സംഘത്തിനൊപ്പം രണ്ടാമത്തെ തവണയാണ് പോണ്ടിങ്ങ് എത്തുന്നത്. ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകനായ ജസ്റ്റിന്‍ ലാംഗറിന്റെ നിര്‍ദേശ പ്രകാരമാണ് പോണ്ടിങ്ങിനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017ല്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പോണ്ടിങ്ങും, ലാംഗറും കങ്കാരുപ്പടയുടെ പരിശീലക സംഘത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യ പരിശീലകനായ പോണ്ടിങ്ങിന് ടീമിന് വേണ്ടി കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍, ദേശീയ ടീമിനെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ താരത്തിനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റ് ലോകത്ത് പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയ സ്വന്തം നാട്ടിലെ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ അടുത്തയാഴ്ച ഓവലില്‍ നടക്കുന്ന പരമ്പരയില്‍ പാണ്ടിങ് ടീമിനൊപ്പം ചേരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുക.

You must be logged in to post a comment Login