അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ ; ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ നവീകരിക്കുന്നു

 


ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങി എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയുമാണ് എയര്‍ ഇന്ത്യയുടെ മാറ്റം. ഓഹരികള്‍ വാങ്ങാന്‍ ആളില്ലാതായതോടെ 76ശതമാനം ഷെയറുകള്‍ വിറ്റഴിച്ച് എയര്‍ ഇന്ത്യയുശട കടബാധ്യത തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ഓഹരികള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം ഉയര്‍ത്താനുമാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. വ്യോമ ഗതാഗത മേഖലയില്‍ ഉയര്‍ന്ന് വരുന്ന മല്‍സരത്തില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം ജോലിക്കാരുടെ യൂണിഫോമിലും മാറ്റം കൊണ്ടു വരികയാണ് എയര്‍ ഇന്ത്യ.

രണ്ട് മാസത്തിനകം പദ്ധതി നടപ്പിലാകുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 1000കോടി രൂപയുടെ അധിക വരുമാനം നേടിയെടുക്കുകയാണ് പുതിയ നീക്കത്തന്റെ ലക്ഷ്യം. വടക്കന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ 60ശതമാനം ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരുള്ള എയര്‍ ഇന്ത്യ പുതിയ നീക്കത്തിലൂടെ 80 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്.

You must be logged in to post a comment Login