അടിയോടടി! അടിയും തിരിച്ചടിയുമായി വല നിറഞ്ഞപ്പോള്‍ ലിവര്‍പൂളിന് ജയം

liverpoolലണ്ടന്‍: ഗോള്‍ വല നിറച്ച് ലിവര്‍പൂള്‍ ആരാധകരുടെ പരാതി തീര്‍ത്തു. നോര്‍വിച്ചിനെതിരെ 5-4 ജയം. നോര്‍വിച്ചിന്റെ മൈതാനത്ത് നടന്ന കളി ആവേശം നിറഞ്ഞതായിരുന്നു. 3-1നു പിന്നിലായിരുന്ന ലിവര്‍പൂള്‍ പിന്നീട് 4-3നു മുന്നിലെത്തി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ നോര്‍വിച്ച് ഒപ്പമെത്തി.

ഇരുടീമും സമനിലയിലെന്ന് ഉറപ്പിച്ച് നിമിഷം കളിയിലെ ഒന്‍പതാം ഗോള്‍ പിറന്നു. ആദം ലല്ലാനയാണ് സെക്കന്‍ഡുകള്‍ ശേഷിക്കെ വിജയഗോള്‍ നേടിയത്. 19ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍ എംബോകാനിയുടെ ബാക്ക്ഹീല്‍ ഗോളില്‍ എല്ലാം തകിടം മറിഞ്ഞു.

live 2

നോര്‍വിച്ചിന്റെ ഗോളടി ഊഴം അതോടെ തുടങ്ങി. ഇടവേളയ്ക്കു മുന്‍പേ സ്റ്റീവന്‍ നെയ്‌സ്മിത്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ ലിവര്‍പൂള്‍ ഗോളി സിമോണ്‍ മിനോലെറ്റിനെ കീഴടക്കി. എവര്‍ട്ടനില്‍ നിന്നെത്തി അരങ്ങേറ്റം കുറിച്ച കളിയില്‍ തന്നെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെസ് ഹൂളഹന്‍ പെനല്‍റ്റി കിക്കില്‍ നിന്നും വീണ്ടും സ്‌കോര്‍ ചെയ്തു. തിരിച്ചടിക്ക് ശക്തരായ ലിവര്‍പൂള്‍ അതോടെ ആക്രമണം പുറത്തെടുത്തു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്റെ ഗോളില്‍ ഒന്നു തിരിച്ചടിച്ചു.

75ാം മിനിറ്റില്‍ ഫിര്‍മിനോയുടെ രണ്ടാം ഗോളും. റസ്സല്‍ മാര്‍ട്ടിന്റെ ഒരു ബാക്ക് പാസില്‍ നിന്ന് ജയിംസ് മില്‍നറും ഗോളടിച്ചതോടെ ലിവര്‍പൂള്‍ മുന്നില്‍. കളിയിലെ അത്ഭുതം അതോടെ തീര്‍ന്നു എന്നു കരുതിയാണ്. എന്നാല്‍ ഇന്‍ജുറി ടൈമിലെ ട്വിസ്റ്റുകള്‍ കൂടി കഴിഞ്ഞാണ് കളി ക്ലൈമാക്‌സിലെത്തിയത്.

You must be logged in to post a comment Login