അടുത്തില്ലാത്ത ഇണയെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ ഇനി തൊടാം

അടുത്തില്ലാത്ത ഇണയെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ തൊടാമെന്നാണ് പ്രമുഖ ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സിന്റെ അവകാശവാദം. ഇവര്‍ പുറത്തിറക്കുന്ന പുതിയ അടിവസ്ത്രങ്ങളായ ഫുണ്ടാവെയറിന് ഇതിന് ശേഷിയുണ്ടെന്നാണ് കമ്പനി പറുന്നത്.


അടിവസ്ത്രങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി മനുഷ്യസ്പര്‍ശത്തിന് സമാനമായ തരംഗങ്ങള്‍ കൈമാറാനാകുമെന്നാണ് ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് വേണ്ടത്. ഇതോടെ അടുത്തില്ലെങ്കിലും പങ്കാളിയെ ഇന്റര്‍നെറ്റിലൂടെ തൊട്ടറിയാമെന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്.

ഫുണ്ടാവെയര്‍ ഉത്പന്നങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഏറെ വൈകാതെ വിപണിയിലെത്തുമെന്നുമാണ് ഡ്യൂറെക്‌സ് അറിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login