അടുത്ത ട്വന്റി -ട്വന്റി ലോകകപ്പ് ഇന്ത്യയില്‍

അടുത്ത ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് തീരുമാനം. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് അടുത്ത ട്വന്റി 20 ലോകകപ്പ്. ഇന്ത്യയായിരുന്നു പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്‍മാര്‍.ഇംഗ്ലണ്ട് ആയിരിക്കും 2019ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുക. 2019 മെയ്  15 മുതല്‍ ജൂണ്‍ 15 വരെയാണ് ലോകകപ്പ് നടക്കുക. 2017 ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഓഗസ്റ്റ് നാല് മുതല്‍ 27 വരെ നടക്കുന്ന വനിതാ ലോകകപ്പിനും ആതിഥ്യം വഹിക്കുന്നതും ഇംഗ്ലണ്ടായിരിക്കും. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍ ട്രോഫി നേടിയത് ടീം ഇന്ത്യയായിരുന്നു.

You must be logged in to post a comment Login