അടുത്ത ലക്ഷ്യം ലോകകപ്പ്,അങ്കപ്പുറപ്പാടിന് ഇന്ത്യന്‍ ടീമില്‍ ആരൊക്കെ?

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയത്തോടെ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ചതിന്റെ അഭിമാനത്തിളക്കത്തിലാണ് ഇന്ത്യന്‍ ടീം. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് അനുയോജ്യമായ ടീമിനെ കെട്ടിപ്പടുക്കുക എന്നതാണു നായകന്‍ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കും മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി.

ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയെപ്പോലും ഉള്‍ക്കൊള്ളിക്കാനാകാത്തവിധം പ്രതിഭാസമ്പന്നമാണ് ഇന്ത്യന്‍ ഏകദിന ടീം. ആഭ്യന്തര മല്‍സരങ്ങളിലും ഐപിഎല്ലിലും തിളങ്ങിനില്‍ക്കുന്ന ഒരുപറ്റം താരങ്ങള്‍ ടീമിലെക്കുള്ള വിളി കാത്ത് പുറത്തു നില്‍ക്കുന്നു. ഓരോ സ്ഥാനത്തിനായും രണ്ടോ അതില്‍ അധികമോ താരങ്ങള്‍ മല്‍സരിക്കുന്ന അവസ്ഥ. ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന ആശങ്കയിലാണ്  ടീം മാനേജ്‌മെന്റ്

1. രോഹിത് ശര്‍മ (31): നിലയുപ്പിച്ചുകഴിഞ്ഞാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്നു വിരാട് കോഹ്‌ലി വിശേഷിപ്പിച്ച താരം. ഏകദിനത്തില്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ എണ്ണം 3.

മല്‍സരം: 193 റണ്‍സ്: 7454 ശരാശരി: 47.78 2.

2. ശിഖര്‍ ധവാന്‍ (33): രോഹിതിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ മികച്ച റെക്കോര്‍ഡ്. കഴിഞ്ഞ നവംബറില്‍ നടന്ന ഏഷ്യ കപ്പില്‍ മാന്‍ ഓഫ് ദ് സീരീസ്. പവര്‍പ്ലേ ഓവറുകളില്‍ വമ്പന്‍ അടിയിലൂടെ ടീം സമ്മര്‍ദം അകറ്റാന്‍ സമര്‍ഥന്‍.

മല്‍സരം: 115 റണ്‍സ്: 4935 ശരാശരി: 45.69

3. കെ.എല്‍. രാഹുല്‍ (26)

മല്‍സരം: 13 റണ്‍സ്: 317 ശരാശരി: 35.22 3.

4. വിരാട് കോഹ്‌ലി (30):  മൂന്നാം നമ്പറില്‍ ഉജ്വല ഫോമില്‍ ബാറ്റുവീശുന്ന കോഹ്‌ലിയുടെ പ്രകടനമാണ് അടുത്തിടെ നടന്ന ഭൂരിഭാഗം മല്‍സരങ്ങളിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

മല്‍സരം: 216 റണ്‍സ്: 10,232 ശരാശരി:59.83 4.

5. അമ്പാട്ടി റായുഡു (33): കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പുറത്തെടുത്തത് ഉജ്വല പ്രകടനം. കോഹ്‌ലിയുടെ തിരിച്ചുവരവോടെ വീണ്ടും നാലാം സ്ഥാനത്തേക്ക്.

മല്‍സരം: 44 റണ്‍സ്: 1447 ശരാശരി: 51.67

6. മനീഷ് പാണ്ഡെ (29): ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം. അവസരങ്ങള്‍ ലഭിച്ചെങ്കിലും സമീപകാലത്ത് ഇന്ത്യയ്ക്കായി തിളങ്ങാനായിട്ടില്ല.

മല്‍സരം: 22 റണ്‍സ്: 432 ശരാശരി: 39.27 5.

7. ദിനേഷ് കാര്‍ത്തിക് (33): നിദഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലദേശിനെതിരെ അവിസ്മരണീയ ഇന്നിങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. മധ്യനിരയില്‍ നിലയുറപ്പിച്ചു കളിക്കുന്നതിലും സ്‌ട്രൈക്ക് റൊട്ടേഷനിലും മികവ്.

മല്‍സരം: 86 റണ്‍സ്: 1663 ശരാശരി: 30.79

8. കേദാര്‍ ജാദവ് (33): മധ്യനിരയിലെ സ്ഥിരതയാര്‍ന്ന പ്രകടനം കൈമുതല്‍. പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായും മികവു തെളിയിച്ചു. അടിക്കടി പരുക്കിന്റെ പിടിയിലാകുന്നതാണു ജാഥവിന്റെ തലവേദന.

മല്‍സരം: 48 റണ്‍സ്: 884 ശരാശരി: 42.09 6.

9. എം.എസ്. ധോണി (37): മധ്യനിരയിലെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിനു താങ്ങായതു പലവട്ടം. പഴയ ഫിനിഷിങ് മികവിനു കൈമോശംവന്നെന്നു വിമര്‍ശകര്‍ പറയുമ്പോഴും മുന്‍ നായകന്‍ ‘കൂള്‍’.

10. ഋഷഭ് പന്ത് (21):
വിന്‍ഡീസ് പരമ്പരയില്‍ നിറം മങ്ങിയതോടെ ഏകദിന ടീമിലെ സ്ഥാനം തെറിച്ചെങ്കിലും ഓസീസ് ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ തിളക്കത്തില്‍. മികച്ച സ്‌ട്രൈക്ക് റേറ്റുള്ളതും ഗുണകരം.

മല്‍സരം: 3 റണ്‍സ്: 41 ശരാശരി: 21.50 7

ബോളര്‍മാര്‍
1. ജസ്പ്രീത് ബുമ്ര (25):  ഏകദിന ബോളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. പേസിനെ പിന്തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ വിക്കറ്റില്‍ ബുമ്രയാകും ഇന്ത്യയുടെ വജ്രായുധം.
മല്‍സരം: 44 വിക്കറ്റ്: 78 ശരാശരി: 21.01.
2. ഭുവനേശ്വര്‍ കുമാര്‍ (28): പവര്‍പ്ലേ ഓവറുകളില്‍ ഉജ്വലമായി പന്തെറിയുന്ന ഭുവനേശ്വര്‍ ഡെത്ത് ഓവറിലും കണിശതയാര്‍ന്ന പന്തുകളിലൂടെ എതിര്‍ടീം ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കും.
മല്‍സരം: 95 വിക്കറ്റ്: 99 ശരാശരി: 38.22.
3. ഉമേഷ് യാദവ് (31): ലോകകപ്പില്‍ എതിര്‍ടീം ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ഷോട്ട് ബോള്‍ തന്ത്രം പയറ്റാന്‍ ഉപയോഗിക്കാവുന്ന ബോളര്‍. ഉയരവും ബൗണ്‍സുമാണു കരുത്ത്.

മല്‍സരം: 74 വിക്കറ്റ്: 105 ശരാശരി: 33.20.

4. കുല്‍ദീപ് യാദവ് (24):  ചൈനാമാന്‍ അക്ഷനിലൂടെ ബാറ്റ്‌സ്മാനെ വണ്ടറടിപ്പിക്കുന്ന കുല്‍ദീപിന്റെ ലെങ്ത് പിക് ചെയ്യുക എന്നത് സെറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കുപോലും ദുഷ്‌കരം.
മല്‍സരം: 33 വിക്കറ്റ്: 67 ശരാശരി: 20.07.

5. യുസ്‌വേന്ദ്ര ചാഹല്‍ (28):  34 ഏകദിനത്തില്‍ വീഴ്ത്തിയത് 56 വിക്കറ്റ്. മികച്ച ബോളിങ് ശരാശരിയില്‍ പന്തെറിയുന്ന ചാഹലാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍.
മല്‍സരം: 32 വിക്കറ്റ്: 54 ശരാശരി: 24.29.
6. മുഹമ്മദ് ഷമി (28): ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാണെങ്കിലും ഏകദിന ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത താരം. റിവേഴ്‌സ് സ്വിങ്ങറുകളാണ് കരുത്ത്. ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാണെങ്കിലും ഏകദിന ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത താരം. റിവേഴ്‌സ് സ്വിങ്ങറുകളാണ് കരുത്ത്.
മല്‍സരം: 51 വിക്കറ്റ്: 94 ശരാശരി: 26.05

7. ഖലീല്‍ അഹമ്മദ് (21): കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി അരേങ്ങറ്റം. നവംബറിലെ വിന്‍ഡീസ് പരമ്പരയിലെ ഖലീലിന്റെ ബോളിങ് പ്രകടനത്തെ രാജ്യാന്തര താരങ്ങള്‍ പോലും പുകഴ്ത്തി.
മല്‍സരം: 6 വിക്കറ്റ്: 11 ശരാശരി: 24.00.
8. മുഹമ്മദ് സിറാജ് (24): ഹൈദരാബാദിനായി മികച്ച ആഭ്യന്തര റെക്കോര്‍ഡുള്ള താരം. ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. ബുമ്രയ്ക്കു പകരക്കാരനായി ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍.

You must be logged in to post a comment Login