അട്ടപ്പാടിയില്‍ ചികിത്സ കിട്ടാതെ ആദിവാസി ബാലന്‍ മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ ചികിത്സകിട്ടാതെ മരിച്ചു. കനത്തമഴയെ തുടര്‍ന്ന് കാടിനുള്ളിലെ ആദിവാസി ഊരില്‍ കുടുങ്ങിപ്പോയ ബാലന്‍ ആശുപത്രിയില്‍ പോകാനായി പതിനാലു കിലോമീറ്ററാണ് നടന്നത്. തുടര്‍ന്ന് ക്ഷീണം തോന്നി ബന്ധുവിന്റെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

attappadi

മലമ്പുഴ ആശ്രമം സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സതീഷിനെ വയറു വേദനയും പനിയും കാരണം ജൂണ്‍ 20നാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ വീട്ടിലെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കോട്ടത്തറട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കാണിച്ചെങ്കിലും കുറവുണ്ടായിരുന്നില്ല.

വീട്ടില്‍ കിടപ്പിലായ സതീഷിന് പനി കൂടുകയും ചെയ്തു. എന്നാല്‍ അട്ടപ്പാടിയിലെ ഉള്‍ക്കാട്ടില്‍ കഴിയുന്ന ഊരില്‍ നിന്നും കനത്തമഴ കാരണം പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഈ ഭാഗത്തേക്കുള്ള മണ്‍റോഡെല്ലാം തകര്‍ന്നതായിരുന്നു കാരണം. തുടര്‍ന്ന് ആഴ്ചകളോളമാണ് സതീഷ് ചികിത്സ കിട്ടാതെ വീട്ടില്‍ കിടന്നത്.

You must be logged in to post a comment Login