അഡോബിന്റെ 29 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് കമ്പനി വ്യത്തങ്ങള്‍

2.9 മില്യന്‍ (29 ലക്ഷം) ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ അഡോബ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് കണ്ടത്തെിയത്. ഹാക്കര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റമേഴ്‌സിന്റെ വിവരങ്ങളും സോഴ്‌സ് കോര്‍ഡും അനധികൃത മാര്‍ഗങ്ങളിലൂടെ ചോര്‍ത്തുന്നതായി തങ്ങളുടെ സുരക്ഷാ സംഘം അടുത്തിടെ കണ്ടത്തെിയിരുന്നുവെന്ന് അഡോബ് അറിയിച്ചു.

തങ്ങള്‍ അതീവ ആഭ്യന്തര സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഹാക്ക് ചെയ്തത് അകത്തുനിന്നാവാനുള്ള സാധ്യത തള്ളിക്കളയുന്നില്‌ളെന്നും അഡോബ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, പുറത്തു നിന്നുള്ളവരുടെയും നിയമ പാലന രംഗത്തുള്ളവരുടെയും ഇടപെടലിന് സാധ്യതയൂണ്ടെന്നും അവര്‍ പറയുന്നു.

ഹാക്ക് ചെയ്യപ്പെട്ടവരുടെ മെയിലുകളില്‍ ഇക്കാര്യം അറിയിച്ച് സന്ദേശം അയക്കുമെന്നും അക്കൗണ്ടുകള്‍ എങ്ങനെ പുനസ്ഥാപിക്കാമെന്ന വിവരങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

You must be logged in to post a comment Login