അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു ; 56 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി  

അഡ്‌ലെയ്ഡ് : ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 56 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ മുരളി വിജയ്, ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോഹ് ലി, ഉപനായകന്‍ അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രാഹുല്‍ രണ്ട് റണ്‍സും, മുരളി വിജയ് 11 ഉം, കോലി മൂന്നും, രഹാനെ 13 ഉം റണ്‍സാണെടുത്തത്. ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. രണ്ട് വിക്കറ്റെടുത്ത ഹേസല്‍വുഡും, ഓരോ വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും, കമ്മിന്‍സുമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹനുമ വിഹാരിക്ക് പകരം രോഹിത് ശര്‍മ്മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നി പേസര്‍മാരും സ്പിന്നര്‍ അശ്വിനുമാണ് ഇന്ത്യ ബൗളിംഗ് നയിക്കുക.

You must be logged in to post a comment Login