അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വെടിയുതിര്‍ത്തു

indian-army-generic-afp_650x400_51449863673
ജമ്മു: ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പൂഞ്ചിലെ സബ്‌സിയന്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ നേരത്തെയും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സെപ്റ്റംബര്‍ 20നു നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകളായിരുന്നു പാക്ക് സൈന്യത്തിന്റെ ലക്ഷ്യം. അന്നും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക് സൈന്യം വെടിവയ്പ്പ് അവസാനിപ്പിച്ചത്.

You must be logged in to post a comment Login