അതിര്‍ത്തിയില്‍ വെടിവയ്പ്:ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍* ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് സേനയുടെ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലുമാണു പാക്കിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേനയും തിരികെ വെടിവച്ചു. മൂന്നു ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഒട്ടേറെ കന്നുകാലികള്‍ക്കു ജീവഹാനി സംഭവിച്ചു.

ജനവാസമേഖലകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. രാവിലെ ഏഴിനും 8.30നും ഇടയിലായിരുന്നു വെടിവയ്പ്.കാഷ്മീരിലെ പൂഞ്ച്, മെന്റര്‍ സെക്ടറുകളില്‍ രാവിലെ ഏഴിനാണ് വെടിവയ്പ്പുണ്ടായത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യ പ്രകോപനമുണ്ടായതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ഇപ്പോഴും വെടിവയ്പ് തുടരുകയാണ്.

You must be logged in to post a comment Login