അതിശയിപ്പിക്കുന്ന വിലക്കുറവിൽ ബജാജ് സിടി 100

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ടൈറ്റിൽ ബജാജ് സിടി 100 സ്വന്തമാക്കിയിട്ട് കാലങ്ങളേറെയായി. ഇത്രയും കുറഞ്ഞ വിലയ്ക്ക് പുതിയൊരു ബൈക്കിനെ ഇറക്കാൻ പ്രധാന എതിരാളിയായ ഹീറോയ്ക്ക് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആ സിടി 100 ന്‍റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് ബജാജ്.

32,653 രൂപ പ്രൈസ് ടാഗിൽ അവതരിച്ച ബജാജ് സിടി 100 നെ ഇപ്പോൾ 30,714 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാക്കാം. ഏറ്റവും ഉയർന്ന പതിപ്പ് സിടി100 ഇഎസിന് 39,885 രൂപയാണ് പുതിയ വില. 41,997 രൂപ പ്രൈസ് ടാഗിലായിരുന്നു ഈ അലോയ് പതിപ്പ് അവതരിച്ചത്.

അതേസമയം കാര്യമായ വിലക്കുറവ് ഏർപ്പെടുത്തിയിരിക്കുന്നത് സിടി 100 കെഎസ് അലോയ് പതിപ്പിനാണ്. 6,835 രൂപ വിലക്കുറവിൽ 31,802 രൂപ പ്രൈസ് ടാഗിൽ ​ സിടി 100 കെഎസ് സ്വന്തമാക്കാം. 38,637 രൂപയായിരുന്നു യഥാർത്ഥ വില.

ബജറ്റ് ബൈക്കുകൾക്ക് ആവശ്യക്കാർ ഏറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിലക്കുറവുമായി ബജാജ് രംഗത്തെത്തിയിരിക്കുന്നത്. 7.6 ബിഎച്ച്പിയും 8.24 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 99.27സിസി എൻജിനാണ് സിടി 100 ന് കരുത്തേകുന്നത്.

You must be logged in to post a comment Login