അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി പാനാസോണിക് പി66 മെഗാ എത്തി

panasonic_p66_mega

കൊച്ചി: ഉപയോക്താക്കള്‍ക്ക് അതിശയിപ്പിക്കുന്ന സൗകര്യങ്ങള്‍ സമ്മാനിച്ച് പുതിയ മൊബൈല്‍ ഫോണായ പാനാസോണിക് പി66 മെഗാ പുറത്തിറക്കി. 21 ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പി. 66 മെഗാ 7990 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുക. ഡ്യുവല്‍ സിം 2ജി 4 ജി സൗകര്യമുള്ള പി 66 ല്‍ 5 ഇഞ്ച് എച്ച് ഡി ഐപിഎസ് ഡിസ്‌പ്ലേ 2 ജിബി റാം എന്നിവയും പാനാസോണിക് ഒരുക്കിയിരിക്കുന്നു.

എട്ട് മെഗാ പിക്‌സല്‍ ക്യാമറയും എല്‍ഇഡി ഫങ്ഷനും 5 മെഗാ പിക്‌സല്‍ ക്യാമറും സ്മാര്‍ട്ട് ഫോണുന്റെ സവിശേഷതകളാണ്. 16 ജിബി സ്‌റ്റോറേജുള്ള പി 66 മെഗായെ മൈക്രോ എസ്ഡി കാര്‍ഡ് സഹായത്തോടെ 32 ജിബി സ്‌റ്റോറേജ് വരെ ഉയര്‍ത്താന്‍ കഴിയും. കൂടാതെ 3 ജി, ജിപിഎസ്, വൈഫൈ, 802.11 ബി ജി എന്‍ വൈഫൈ ഹോട്ട് സ്‌പോര്‍ട്ട് എഫ് എം റേഡിയോ ബ്ലൂടൂത്ത് 2.1 മൈക്രോ യുഎസ്ബി സൗകര്യങ്ങളും സ്മാര്‍ട്ട് ഫോണില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇലക്ട്രിക് ബ്ലൂ, റോസ് ഗോള്‍ഡ്, റസറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് പാനാസോണിക് പി 66 മെഗാ വിപണിയില്‍ എത്തിക്കുന്നു. ടെക്‌നോളജിയിലൂടെ പ്രാദേശിക ഭാഷയില്‍ സംവദിക്കുന്നത് ഡിജിറ്റല്‍ ഗ്യാപ്പ് നികത്താന്‍ സഹായിക്കുമെന്നും ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ദ്ധനവ് ഇതിനൊരു തെളിവാണെന്ന് പങ്കജ് റാണാ ബിസിനസ് ഹെഡ് പാനാസോണിക് ഇന്ത്യ പറഞ്ഞു

You must be logged in to post a comment Login