‘അതു കുറച്ച് കൂടിപ്പോയി, ഇനി ആ സാഹസത്തിന് ഞാനില്ല’

ചാര്‍ലിയില്‍ ഒരു പുതിയ ലുക്ക് പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ താടി വെച്ചോളാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അങ്ങനെയാണ് ഒരു മാസമെടുത്ത് താടി നീട്ടുന്നത്.

 charlie

എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ചാര്‍ലി. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. 15.17 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദുല്‍ഖറിന്റെ ലുക്ക് തന്നെയായിരുന്നു ചാര്‍ലിയുടെ ആകര്‍ഷണം. എന്തായാലും ഒകെ കണ്‍മണിക്ക് ശേഷം തനിയ്ക്ക് ഒരു വ്യത്യസ്തമായ ഒരു ലുക്ക് ചെയ്യണമെന്നൊരു ആഗ്രഹം ദുല്‍ഖറിന് ഉണ്ടായിരുന്നു. ആ ആഗ്രഹം സാധിച്ച് തന്നത് മാര്‍ട്ടിന്‍ പ്രകാട്ടാണ് ദുല്‍ഖര്‍ പറയുന്നു. ചാര്‍ലിയില്‍ ഒരു പുതിയ ലുക്ക് പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ താടി വെച്ചോളാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അങ്ങനെയാണ് ഒരു മാസമെടുത്ത് താടി നീട്ടുന്നത്. പിന്നീട് ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഉറപ്പായി ഈ താടി ട്രെന്റാകുമെന്ന്. അത് അതുപോലെ തന്നെ സംഭവിക്കുകെയും ചെയ്തു.

താന്‍ ചിത്രത്തിന് വേണ്ടി പാടിയത്, അതു കുറച്ച് കൂടി പോയി എന്ന് തോന്നുന്നു. എന്തായാലും ഇനി ഇങ്ങനെ ഒരു സാഹസം താന്‍ ചെയ്യുമോ എന്ന് സംശയമാണ്. ദുല്‍ഖര്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

You must be logged in to post a comment Login