അത്ഭുതപ്പെടുത്താന്‍ മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് കാര്‍; എന്ന് വിപണിയിലെത്തും

ലോകത്തെ മുന്‍നിര കാര്‍നിര്‍മ്മാതാക്കളാണ് മിട്സുബിഷി. പുതിയ മോഡലുകളിലൂടെ എക്കാലത്തും കമ്പനി വാഹന പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്.പെട്രോള്‍ ഡീസല്‍ കാറുകളുടെ കാലം ക‍ഴിയാന്‍ പോകുന്നുവെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. പുതിയ കാലത്തില്‍ ഇലക്ട്രിക് കാറുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മിട്സുബിഷിയും കളം പിടിക്കുമെന്നുറപ്പാണ്.

ആദ്യ ഇലക്ട്രിക് എസ് യു വി

അതിനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയില്‍ പൂര്‍ത്തിയായതായാണ് സൂചന. വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

അധികൃതര്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ബാറ്ററിയില്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് നല്‍കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും കൂപ്പെ സ്റ്റൈല്‍ ഇലക്ട്രിക് എസ്.യു.വിയുടെ മുഖമുദ്ര. റിയര്‍ സൈഡ് ഉള്‍പ്പെട്ട ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

നീളം കുറഞ്ഞ ബോണറ്റില്‍ മാറ്റമില്ലാത്ത മിട്‌സുബിഷി ലോഗോ ഒഴികെ ബാക്കിയെല്ലാം സ്‌റ്റൈലിഷ് ഡിസൈന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. 2023-ഓടെ മാത്രമേ വാഹനം വിപണിയിലെത്തൂ എന്നാണ് വ്യക്തമാകുന്നത്.

You must be logged in to post a comment Login