അത്യുഗ്രന്‍ ഫീച്ചറുകളുമായി നോക്കിയ 9   ഉടന്‍ പുറത്തിറങ്ങും

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വൈകാതെ തന്നെ ഫ്ലാഗ്ഷിപ് മോഡലായ നോക്കിയ 9 പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. മിതമായ നിരക്കില്‍ അത്യുഗ്രന്‍ ഫീച്ചറുകളുള്ള ഫോണായിരിക്കും നോക്കിയ 9.

ഐറിസ് സ്‌കാനറോട് കൂടിയാകും കമ്പനി ഈ ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയെന്നും നോക്കിയ 9 ല്‍ ഉണ്ടാകുമെന്നു പറഞ്ഞുകേള്‍ക്കുന്ന മുഴുവന്‍ സവിശേഷതകളുടെ പട്ടികയും ‘നോക്കിയ പവര്‍ യൂസര്‍ ‘ എന്ന വെബ്‌സൈറ്റില്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.  5.5  ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍ഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 ന്റെ വരവ്.

അഡ്രിനോ 540 ജിപിയുവിമൊപ്പം ക്വല്‍കോം സ്‌നാപ് ഡ്രാഗണ്‍ 835 പ്രോസസറിലായിരിക്കും സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം. 128 ജിബി ഇന്റേണല്‍ സ്റ്റോറേജും 22 മെഗാപിക്‌സല്‍ ഇരട്ട ലെന്‍സ് പ്രധാന കാമറയും 12 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാകും നോക്കിയ 9 ല്‍ ഉണ്ടാകുക. നേരത്തെ പുറത്തുവന്നതു പോലെ റിപ്പോര്‍ട്ടുകള്‍ക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്തുവന്ന സവിശേഷതകളില്‍ ഏതൊക്കയാണ് നോക്കിയ 9 പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുക അസാധ്യമാണ്.

You must be logged in to post a comment Login