അനധികൃത ഖനനം: വിജിലന്‍സ് ഡയറക്ടര്‍ മുക്കുന്നിമലയിലെത്തി; മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

imageമുക്കുന്നിമല: സര്‍വേ നടപടികള്‍ വിലയിരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുക്കുന്നിമലയിലെത്തി. മുക്കുന്നിമലയിലെ അനധികൃത പാറ ഖനനം സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു. വിവിധ വകുപ്പുകളിലെ നിയമലംഘനങ്ങള്‍ അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ക്വാറികള്‍ അനധികൃത ഖനനം തുടര്‍ന്നാല്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി.

You must be logged in to post a comment Login