അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളും പരിശോധിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ബാങ്കിടപാടുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. ലോക്കറുകൾ അടക്കമുള്ളവയുടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ഇതിനായി അക്കൗണ്ടുകളുള്ള ബാങ്കുകൾക്ക് അപേക്ഷ നൽകുമെന്നും വിജിലൻസ് സംഘം വ്യക്തമാക്കി.  ശിവകുമാറിന്റെ അടുപ്പക്കാരുടെ ബാങ്ക് വിശദാംശങ്ങളും പരിശോധിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം 17 മണിക്കൂർ നീണ്ട പരിശോധനയുടെ ഭാഗമായി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധന തുടരുകയാണ്. ഇതിന് ശേഷമാകും ചോദ്യം ചെയ്യൽ..  പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എം എസ് രാജേന്ദ്രന്‍, ഷൈജു ഹരന്‍, അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷമാകും ശിവകുമാറിനെ വിളിപ്പിക്കുക. മാത്രമല്ല ഫോൺ വിളികൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഇതിനകം ശേഖരിക്കും.

വിജിലൻസിന്റെ റിപ്പോർട്ട് പ്രകാരംഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രേഖകൾ പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി..

You must be logged in to post a comment Login