അനന്തപുരിയിലെ അനന്തമൂര്‍ത്തി അക്കാദമിയുടെ സ്പന്ദനങ്ങള്‍

കെ. സുരേഷ് കുമാര്‍/ ചന്ദ്രിക ബാലകൃഷ്ണന്‍

നല്ല വിദ്യാഭ്യാസം നന്നായി പകര്‍ന്നു കൊടുക്കാം എന്ന ഉറപ്പാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. അത് വിശ്വസിക്കാം എന്ന് ഈ രക്ഷിതാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് കെ സുരേഷ് കുമാര്‍ ഐഎഎസിനൊപ്പം അവര്‍ ഒത്തുചേരുന്നു. ഒന്നു മുതല്‍ ഏഴ് വരെ ക്‌ളാസുകള്‍ക്കു വേണ്ടി തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ തുടങ്ങിയ അനന്തമൂര്‍ത്തി ഫൗണ്ടേഷന്‍
സ്‌കൂളിന്റെ പ്രഥമപ്രധാന സവിശേഷത കെ സുരേഷ് കുമാറാണ് അതിനെ നയിക്കുന്നവരില്‍ പ്രധാനി എന്നതുതന്നെ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് നിര്‍ബന്ധിത വിരമിക്കല്‍ വാങ്ങിയതുമുതല്‍ അദ്ദേഹം സഹകരിച്ചിരുന്ന തലസ്ഥാനത്തെ സ്‌കൂളിന്റെ രീതികളില്‍ വിദ്യാര്‍ത്ഥി വിരുദ്ധവും സമൂഹവിരുദ്ധവുമായ ചിലത് കണ്ടുതുടങ്ങിയതാണ് പുതിയ സ്‌കൂളിന് കാരണമായത്. പക്ഷേ, പെട്ടെന്നു
വേറൊന്ന് തുടങ്ങുകയായിരുന്നില്ല. സുരേഷ് കുമാറിനെയും ഭാര്യ ജി നിര്‍മലയെയും സമൂഹത്തെയും സഹജീവികളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള അവരുടെ തിരിച്ചറിവുകളെയും നന്നായി മനസ്സിലാക്കിയ രക്ഷിതാക്കള്‍ ആ സ്‌കൂള്‍ വിട്ട് ഇവരിലേക്ക് വരികയായിരുന്നു. താമസിക്കുന്ന ചെറിയ വീടിന്റെ മുറികളില്‍ ആ വിശ്വാസത്തിനു ക്ലാസ്മുറികളുടെ രൂപമുണ്ടായി. അതിന്റെ തുടര്‍ച്ച കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണംചെയ്യുന്ന തലത്തിലേക്ക് വികസിക്കുകയാണ്.

? താങ്കളുടെ വിദ്യാഭ്യാസവീക്ഷണത്തെക്കുറിച്ച്

വിദ്യാഭ്യാസം എന്നത് ഒരു തുടര്‍പ്രക്രിയ ആണ്. എപ്പോഴും അപ്‌ഡേറ്റ് ചെയ്തുപോകുന്ന ഒന്നാണ്. നമുക്ക് ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂള്‍, മറ്റു സി.ബി.എസ്.സി സ്‌കൂളുകള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ പാഠ്യപദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നവ മുഴുവന്‍ കാണാപാഠം പഠിപ്പിക്കുകയാണിവിടെയെല്ലാം എന്നു മനസിലാകും. ഇതനുസരിച്ചാണ് കുട്ടികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെ. എന്തെന്നാല്‍ അവര്‍ ഒരു ഞലുെീിശെയഹല ഇശശ്വേലിവെശു നെ സൃഷ്ടിക്കാന്‍ ഉതകുന്നില്ല. നല്ല കിറശ്ശറൗമഹശ്യേ യെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
പിന്നെ ഇതിനെ മറികടയ്ക്കാന്‍ അഹലേൃിമശേ്‌ല ടരവീീഹ െവന്നു. തണല്‍, സാരംഗ് പോലെയുള്ളത്. ഇതിലാണെങ്കില്‍ അക്കാദമിക് കാഴ്ച്ചപ്പാടില്ല. ഒരു പാഠ്യപദ്ധതിയും ഇല്ല. നാളെ എഴുന്നേറ്റ് മണ്ണ് കുഴച്ച് എന്തെങ്കിലും ഉണ്ടാക്കി എടുക്കുന്നതോ, പ്രകൃതിയുടെ ചലനങ്ങള്‍ വീക്ഷിക്കുന്നതോ അല്ലാതെ മത്സര പരീക്ഷകള്‍ അതിജീവിക്കാന്‍ ഇവര്‍ക്കു സാധ്യമല്ലാതായി വരുന്നു. പരിസ്ഥിതിയും മറ്റും ഇവര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇവര്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു.

ബുദ്ധിജീവി ചമഞ്ഞ് സഞ്ചിയും തൂക്കി സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് പറഞ്ഞു നടക്കാമെന്നല്ലാതെ സമൂഹത്തിന് ഒരു പരിഹാര മാര്‍ഗ്ഗമാകുന്നില്ല. ഇതിന് രണ്ടിനുമിടയിലുള്ള വിദ്യാഭ്യാസ രീതിയാണ് നമുക്ക് ആവശ്യം.
അതായത് ഉന്നത വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ അതുകൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്ന പുരോഗതി സമൂഹനന്മയുടെ ഭാഗമാക്കാന്‍ നല്ലൊരു വ്യക്തിയായി, ദീര്‍ഘദൃഷ്ടിയോടെ ഇവിടെ ജീവിക്കാന്‍ പ്രാപ്തിയാകണം. ഇതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസ ലബ്ധി.

സാധാരണ സ്റ്റേറ്റ് സിലബസ്സ് സ്‌കൂളുകളും സി ബി എസ് സി സിലബസ്സ് അംഗീകൃത സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഒരോര്‍മ്മ പുതുക്കല്‍ (റൂട്ട് മെമ്മറൈസേഷന്‍) മാത്രമാണ് ചെയ്യുന്നത്. ടെസ്റ്റ് ബുക്ക് കാണാതെ പഠിക്കുക, ടെസ്റ്റ് എഴുതിപ്പിച്ച് കാണാപാഠം പഠിപ്പിക്കുക എന്ന ജോലിമാത്രമാണ് അവിടത്തെ ടീച്ചേഴ്‌സിനുള്ളു. ഈ പ്രക്രിയയാണിന്ന് ഇന്ത്യയിലൂടനീളമുള്ള രീതി. എങ്ങിനെയെങ്കിലും കുട്ടികള്‍ ടെസ്റ്റില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി പാസാകാനാണ് അധ്യാപകരും, രക്ഷിതാക്കളും ശ്രമിക്കുന്നത്. സ്‌കൂളിന്റെ യശസ്സ് നിലനിര്‍ത്തുന്നതിനു വേണ്ടി 100 ശതമാനം വിജയം മാത്രമാണ് ഇവരുടെ ലക്ഷ്യം. കാണാപാഠം പഠിച്ച് ട്യൂഷന്‍ എന്ന കടമ്പയെ ആശ്രയിച്ച് ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് നേടുന്ന മാര്‍ക്കുകൊണ്ട് അവനവനോ സമൂഹത്തിനോ വല്ല നന്മയും ലഭിക്കുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട വിഷയമാണ്. ഇവിടെ നഷ്ടം സംഭവിക്കുന്നത് ആ കുട്ടികളുടെ കാഴ്ച്ചപ്പാടിനും ആ കാഴ്ച്ചപ്പാടിലൂടെ സൃഷ്ടിക്കുന്ന സമൂഹത്തിനുമാണ് എന്ന് അവര്‍ ചിന്തിക്കുന്നുമില്ല. അഥവാ സംശയം ചോദിക്കുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ അടക്കി ഇരുത്തുന്നു. വ്യവസ്ഥാപിതമായ സ്‌കൂളുകള്‍ എല്ലാം തന്നെ മൂല്യബോധം ഇല്ലാതെ കാണാപാഠം പഠിപ്പിക്കുന്ന അതിന് അവസരം ഒരുക്കുന്ന രീതിയാണ് ഇപ്പോഴും പിന്‍തുടരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പുറമെ പണക്കാരുടെ സി.ബി.എസ്.സി സ്‌ക്കൂള്‍ (ഡൂണ്‍ പബ്ലിക്ക് സ്‌കൂള്‍) സമാന്തരമായി താഴെക്കിടയിലുമുള്ള സി.ബി.എസ്.സി സ്‌കൂളുകളുണ്ട്.
സമൂഹത്തില്‍ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നവര്‍ക്കും തങ്ങളുടെ മക്കളെ സി.ബി.എസ്.സി നിലവാരത്തില്‍ തന്നെ വിദ്യാഭ്യാസം നല്‍കുവാനും, മക്കള്‍ നന്നായി പഠിക്കുന്നത് കാണാന്‍ താല്പര്യമുള്ളവരാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അയച്ചാല്‍ പ്രശസ്തിയും, മാര്‍ക്കും, നിലവാരവും കുറഞ്ഞുപോകുമോയെന്ന മിഥ്യധാരണ അവരെ ചൂഴ്ന്നു നില്ക്കുന്നു.

ഉദാഹരണത്തിന് സാമൂഹ്യപ്രവര്‍ത്തകയും സയന്റിസ്റ്റുമായ ഒരു സ്ത്രീ 4 കുട്ടികളെ നേരത്തെ പറഞ്ഞ 2-ാം വിഭാഗം സ്‌കൂളുകളില്‍ ചേര്‍ത്തു എങ്കിലും ആ സ്‌കൂളില്‍ യാതൊരു തരത്തിലുമുള്ള പുരോഗതിയും കാണാതായി. ആ സമയത്താണ് ഞങ്ങളുടെ സ്‌കൂളിനെക്കുറിച്ചവര്‍ കേട്ടറിഞ്ഞത്. ഉടനെ അവര്‍ ആ കുട്ടികളെ ഇവിടെ ചേര്‍ത്തു പറഞ്ഞു വന്നത് എന്താണെന്നുവെച്ചാല്‍ അളളശഹശമലേറ ഇആടഋ സ്‌ക്കൂളിലെ ടീച്ചേഴ്‌സ് ബി.എഡ് കഴിഞ്ഞാല്‍ ജോലിക്കായി ഇവിടെ വരുന്നു. എങ്ങനെയും ടീച്ചര്‍ ജോലി മാന്യതയുടെ മുഖമുദ്ര കണക്കാക്കി സമ്പാദിച്ചെടുക്കുക എന്ന ലക്ഷ്യത്തിലുപരി ഒരു ലക്ഷ്യബോധം അവര്‍ക്കില്ല. ഒരു ഗുണവും മൂല്യബോധവും ഇല്ലാത്ത ടീച്ചേഴ്‌സ് ആയതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കാണാപാഠ പ്രക്രിയയില്‍ പെട്ടുകിടക്കുന്നു. ഈ ടീച്ചര്‍മാരും കടന്നു വന്നിരിക്കുന്നത് ഇതേ പ്രക്രിയയിലൂടെയാണ്. സമൂഹത്തില്‍ ഒരു പൗരനെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ആത്മാര്‍ത്ഥയോടെ, സാമൂഹ്യബോധത്തോടെ ; വിദ്യാഭ്യാസം എന്തിനായി നടത്തുന്നു അതിന്റെ പ്രയോജനം എന്ത്, അത് അവനവനും മറ്റുള്ളവര്‍ക്കും, പ്രയോഗിക ബുദ്ധിയോടെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വീക്ഷണം ഒരു വിദ്യാര്‍ത്ഥിയില്‍ ഉണ്ടാക്കിയെടുക്കണം. ഇങ്ങനെസാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള ഒരു വിദ്യാര്‍ത്ഥിസമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെ കാഴ്ച്ചപ്പാട്. അല്ലാതെ മറ്റെന്ത് പ്രഹസനവും ആരോഗ്യമുള്ള, കെട്ടുറപ്പുള്ള സാമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുപോകും

? ഗുണപരമായ അദ്ധ്യാപനരീതി

പൗരബോധം എന്നത് ഞാന്‍ വ്യക്തമാക്കാം. മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാണ്. കാരണം അവന്റെ ബുദ്ധി തന്നെ. കണ്ടും കേട്ടും താരതമ്യം ചെയ്തും വ്യത്യസ്തതയും സാമ്യതയും തിരിച്ചറിഞ്ഞ് ഓരോന്നും വര്‍ഗ്ഗീകരിക്കുന്നു. അത് മനുഷ്യന്റെ പല കഴിവില്‍ ഒന്നാണ്. ലോകത്തില്‍ ഇപ്പോള്‍ വ്യത്യസ്തമായ പലതരം ചെടികളുണ്ട്. ഇത് ഓരോന്ന് ഓരോന്ന് പഠിക്കുന്നതിനേക്കാള്‍ നല്ലത് വര്‍ഗ്ഗീകരിച്ച് 25 വിഭാഗം ആക്കി തിരിച്ച് വെക്കുകയാണെങ്കില്‍ ഇതിന്റെ സവിശേഷത പഠിച്ചാല്‍ അത്രയുമെണ്ണം ആയി. ഇത് ഒരു എളുപ്പവഴിയാണ്. ഇതൊരു പഠനപ്രക്രിയയും ആക്കാം. മനുഷ്യന്റെ ആദ്യത്തെ കഴിവ് താരതമ്യം ചെയ്യുന്നതാണ്. രണ്ടാമതായി കാര്യകാരണം തേടല്‍ ആണ്.എന്തുകൊണ്ട് ? എന്താണ് ? എന്നതാണ് ഈ കഴിവുകള്‍ ഉപയോഗിച്ച് വേണം ലോകത്തെ മനസ്സിലാക്കാന്‍.
മൂന്നാമതായി ഭാവന. മുന്‍കൂട്ടി പറയുക, യുക്തിപരത ഇതെല്ലാം വെച്ച് വേണം ചിന്തയുണ്ടാകേണ്ടത്. ഉദാ : അമ്മ : ഇതൊരു നിര്‍വചനത്തില്‍ നിന്നും ഉണ്ടാകുന്നതല്ല. ജനിച്ച സമയം മുതല്‍ നമ്മുടെ മരണം വരെ കൂടെയുള്ള ഒരാളാണ്. ഇടയ്ക്ക് ബുദ്ധി വികസിക്കുന്നതനുസരിച്ച് ഓരോ പഠനവും നടത്തി അമ്മ എന്ന കാഴ്ച്ചപ്പാടില്‍ വ്യത്യാസം വരുത്തുന്നുവെങ്കിലും അത് തിരിച്ച് താല്ക്കാലികമായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. ഇതൊരു തുടര്‍പ്രക്രിയായി നിലനില്‍ക്കുന്നു. ഇതും ഒരു പഠനപ്രക്രിയയാണ്. ഇടയ്ക്കിടയ്ക്ക് ഈ ഓര്‍മ്മ പുതുക്കല്‍ പഠനത്തിന് സഹായിക്കുന്നു.

? പാരമ്പര്യ വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നതെന്താണ്

ഇവിടെ അതായത് സാധാരണ സ്‌കൂളുകളില്‍ സംഭവിക്കുന്നത്, നേരത്തെ പറഞ്ഞ ഓര്‍മ്മ സൂക്ഷിക്കല്‍ മാത്രമേ പുറത്തെടുക്കുന്നുള്ളു ചിന്താശേഷികള്‍ പുറത്തെടുക്കുന്നില്ല. അമ്മ എന്ന കാഴ്ച്ചപ്പാടില്‍ നമ്മള്‍ വരുത്തുന്ന മാറ്റങ്ങള്‍, അറിവുകള്‍, അറിയാനുള്ള ആഗ്രഹങ്ങള്‍ ഒരു വിദ്യാര്‍ത്ഥി പ്രകടിപ്പിച്ചാല്‍ അവനെ അടക്കിയിരുത്തുന്ന പതിവാണിവിടെ. നേരത്തെ പറഞ്ഞ കാരണങ്ങള്‍ എല്ലാം ഒരു മനുഷ്യനില്‍ ജന്മനായുള്ളതാണ്. അതു ഉത്തേജിപ്പിക്കുകയാണെങ്കില്‍, ഒരു ചോദ്യം കിട്ടിയാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് എളുപ്പം ആലോചിച്ചു ഉത്തരം കണ്ടെത്താന്‍ സാധിക്കും. കാണാപാഠം പഠിക്കുന്നിടത്ത് കാര്യകാരണങ്ങള്‍ തേടുന്നില്ല. ഒരുപാട് മാര്‍ക്കുമേടിച്ച് പാസായാലും ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അവനവന്റെ ജോലിയിലും, സമൂഹത്തിലും ഉന്നതി കൈവരിക്കാന്‍ പറ്റുകയുള്ളു ഇതാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഞങ്ങള്‍ ഇവിടെ അതാണ് ശ്രമിക്കുന്നത്.

?ഇവിടത്തെ പഠനരീതികള്‍ വിശദികരിക്കാമോ

ഇആടഋ നിഷ്‌കര്‍ഷിച്ച യഥാര്‍ത്ഥ ഒരു പഠന രീതിയാണ് ഇവിടെ നടക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായം ഫിന്‍ലെന്റിലാണ് നടക്കുന്നത്.സമാന രീതിയാണ് ഇവിടെയും നടക്കുന്നത്. ആആഇ പോലെയുള്ള വാര്‍ത്ത ചാനലുകളില്‍ വരുന്ന ന്യൂസുകള്‍, വിവിധ വിദേശ മാസികകളില്‍ ഉള്ള ലേഖനങ്ങളുടെ കോപ്പികളെടുത്ത് ക്ലാസ്സില്‍ കൊടുക്കുകയും ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുകയും പഠനയാത്രകള്‍, കേരള കലകള്‍, സംസ്‌ക്കാരം, കളരിപ്പയറ്റ് പുരാതന കലകള്‍ മുതലായവയെ അടുത്തറിഞ്ഞ് കണ്ട് കേട്ട് പഠനപ്രക്രിയയായി ഇവിടെ നടത്തുന്നുണ്ട്. തരംതിരിക്കാനുള്ള കഴിവുകള്‍, കാര്യകാരണങ്ങള്‍ എന്തുകൊണ്ട്, ഭാവന, പ്രവചനം, എന്നതുവെച്ച് ഒരു ചോദ്യം കിട്ടിയാല്‍ യുക്തിപരമായ ചിന്തയിലൂടെ ഇവിടത്തെ വിദ്യാര്‍ത്ഥി ഉത്തരം തേടുന്നു.

ഉദാ : നദികള്‍ എങ്ങനെ മലിനമാകുന്നു ?

ഇത് 4-ാം ക്ലാസ്സിലെ സിലബസ്സിലുള്ളതാണ്. ഇത് സാധാരണ സ്‌കൂളുകളില്‍ 99% വും പഠിപ്പിക്കുന്നത് ടെസ്റ്റ് ബുക്കിലെ രീതികളെ ആശ്രയിച്ചാണ്. ഇവിടെ പഠിപ്പിക്കുന്നത് ആധികാരികമായി ബന്ധപ്പെട്ട ണഒഛ യില്‍ കൊടുത്തിട്ടുള്ള കാര്യങ്ങള്‍ അതായത് വൈല്‍ഡ് ലൈഫുമായി ബന്ധപ്പെട്ട നാലഞ്ചു രേഖകള്‍ ടീച്ചര്‍ വായിച്ച് മനസ്സിലാക്കി ഇന്നലെ വരെ ഉണ്ടായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് നോട്ട് തയ്യാറാക്കുന്നതോടൊപ്പം അതിനോട് ബന്ധപ്പെട്ട വിഷ്വല്‍ വിഡീയോകളും കാണിച്ചുകൊടുക്കുന്നു. ആആഇ പോലെയുള്ള മാധ്യമ വാര്‍ത്തയുടെ കോപ്പികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഈജിപ്തിലെ നൈല്‍ നദിയുടെ മലിനീകരണം മാറ്റിയതും, ഇന്ത്യയില്‍ ഗംഗാനദിയുടെ മലിനീകരണവും എല്ലാം ദൃശ്യവത്കരിക്കുമ്പോള്‍ കുട്ടികള്‍ നേരിട്ട് മനസ്സിലാക്കുന്നു. ഇത് ആദ്യത്തെ പടിയാണ്. രണ്ടാമതായി കുട്ടികളെ 4 പേരടങ്ങിയ 4 ഗ്രൂപ്പുകളാക്കുന്നു.
എന്നിട്ട് ടീച്ചര്‍ അവര്‍ക്കൊരു ചോദ്യം നല്‍കുന്നു. നദികളുടെ മലിനീകരണം എങ്ങിനെ തടയാമെന്ന് ? 4 ഗ്രൂപ്പിലും ചര്‍ച്ച നടക്കുന്നു. ഓരോ ഗ്രൂപ്പിലും ഓരോ വിദ്യാര്‍ത്ഥിയും കണ്ടതും കേട്ടതും മനസ്സിലാക്കിയതും വെച്ച് 7,8 പോയിന്റ്‌സ് എഴുതി വായിക്കുന്നു. അതിലൊരാളുടെ പോയിന്റിന് തെറ്റു സംഭവിച്ചാല്‍ അതു തിരുത്തി വാക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നു. പിന്നീട് നാലുപേരും പരസ്പരം ചര്‍ച്ച ചെയ്ത് ബാക്കിയുള്ളവരുടെ പോയിന്റ്‌സും ചേര്‍ത്ത് ഒരു ലേഖനം സൃഷ്ടിക്കുന്നു. ഇതുപോലെ മറ്റു ഗ്രൂപ്പുകളും ഇതേ പ്രക്രിയ ചെയ്യുന്നു. അവസാനം ടീച്ചര്‍ ഈ ഗ്രൂപ്പുകളില്‍ നിന്ന് ഒരാളെ ലേഖനം അവതരിപ്പിക്കുന്നതിന് ക്ഷണിക്കുന്നു. ഇവിടെ ആരെ വേണമെങ്കിലും വിളിക്കാം.വ്യക്തിപരമായ മത്സരങ്ങളില്ലാതെ ഗ്രൂപ്പിന്റെ ഉന്നതിക്കായി എല്ലാവരും പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ പോയിന്‍സ് എഴുതിയവരും ഇതില്‍ മുന്നോട്ട് വരുന്നു. പഠിച്ചത് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുവേണ്ടി അവരെ തിരുവനന്തപുരത്ത് കരമനയാറിന്റെ ഉത്ഭവസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ഇവിടെ തെളിനീരാണ്.പിന്നീട് അരുവിക്കരയിലേക്ക് കൊണ്ടുപോകുന്നു. അവിടെ ആദ്യം തെളിനീരായി കിടന്നിരുന്ന നദി ഇപ്പോള്‍ കലങ്ങിയാണ് കിടക്കുന്നത്. അതിവിടത്തെ ജനസംഖ്യ ഉയര്‍ന്നതിനാലാണ്. ആദ്യം ഇവിടെ നിന്നായിരുന്നു കുടിവെള്ളം കൊടുത്തിരുന്നത്. വൈകുന്നേരത്തോടെ അവര്‍ മടങ്ങിയെത്തുമ്പോള്‍ നേരിട്ട് കണ്ട ഇത്തരം കാര്യങ്ങളില്‍ ഒരു കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഉത്തരം എഴുതാന്‍ സാധിക്കുന്നു. മറ്റേത് ടെസ്റ്റ്ബുക്ക് മാത്രമേ പഠിക്കുന്നുള്ളു. 2-ാംകണക്ക് പഠിക്കുമ്പോള്‍ ഉദാഹരണത്തിന് 3*5=15 എന്നതിന് എഞ്ചുവടി കാണാതെ പഠിക്കാതെ 3 മിഠായി വീതം അഞ്ചുപേര്‍ക്കു കൊടുക്കുമ്പോള്‍ ആകെ എത്രയായി എന്നത് അവര്‍ കാണുന്നു. 5 വീതമുള്ള 3തീപ്പെട്ടിക്കൊള്ളി കെട്ടുകള്‍ കൊടുക്കുന്നു. കെട്ട് 3 ഉം എണ്ണിനോക്കി 15 ആയി എന്നു ഉറപ്പുവരുത്തുന്നു. കൂടാതെ 3 എണ്ണം വീതം 5 കൂട്ടങ്ങള്‍ ആക്കുമ്പോഴും 15 എന്ന ഉത്തരം ലഭിക്കുന്നു. ഇവിടെ ഗുണനം, ഹരണം, എന്നിവ നടക്കുന്നു. ഈ ധാരണയില്‍ എത്തിക്കഴിഞ്ഞിട്ട് മാത്രമേ 3*5=15 എന്നു പഠിക്കാവു.
ഞങ്ങളുടെ ടീച്ചേഴ്‌സ് പറയുന്നത് ഇപ്പോഴാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍ ആകാന്‍ കഴിഞ്ഞത് എന്നാണ്. അടുത്തിടെ ഓഖി ചുഴലിക്കാറ്റ് വന്നപ്പോള്‍ മുഖ്യമന്ത്രി 2-ാം തീയതിയാണ് മുന്നറിയിപ്പ് കിട്ടിയതെന്നു പറയുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ ചിരിക്കുകയാണ്. കാരണം അവര്‍ പഠനപ്രക്രിയ നടത്തുമ്പോള്‍ ഇങ്ങനെയൊരു കാലാവസ്ഥ മുന്നറിയിപ്പിലൂടെ ഇത്തരമൊരു കാലാവസ്ഥ വ്യതിയാനം ഇവിടെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. അതുപക്ഷെ ഓഖി തന്നെയാവണമെന്നില്ലായിരുന്നു.

പ്രതീകാത്മകമായ കെട്ടുറപ്പുള്ള സാമൂഹ്യ ദിശാബോധമാണ് ഈ സ്‌കൂളില്‍ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സമൂഹികപരമായ വലിയൊരു കാഴ്ച്ചപ്പാട് ഉണ്ടാകണമെന്നത് ഇവിടെ നിര്‍ബന്ധമാണ്. ഓര്‍മ്മയില്‍ നിന്നല്ലാതെ സഹകരണ ബോധത്തോടെയുള്ള 22 ഘടന പഠനപ്രക്രിയകളാണ് ഇവിടെ നടത്തുന്നത് (ചൗായലൃലറ ഒലമറ െീേഴലവേലൃ, ഇീീുലൃമശേ്‌ല ഹീ്ശിഴ േെൃൗരൗേൃല). കേന്ദ്രീയ വിദ്യാലയങ്ങള്‍ പോലുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളുടെ കുട്ടികള്‍ക്കും അവരോടൊപ്പം നിന്ന് മാര്‍ക്കു വാങ്ങിക്കണമെന്ന വാശിയുണ്ട്. പക്ഷെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാകരുത്. ആഭ്യന്തരമായി അവര്‍ ഒരു വ്യക്തിയാകുകയും ഒപ്പം മാര്‍ക്കു വാങ്ങിക്കുകയും മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുകയും ഈ ലോകത്ത് ജീവിക്കാന്‍ പ്രാപ്തി നേടുകയും വേണമെന്ന ലക്ഷ്യമാണുള്ളത്.

? മാനസഗുരുവായ യു.ആര്‍.അനന്തമൂര്‍ത്തിയുടെ ആഗ്രഹം സഫലീകൃതമായോ ? ഇത് ഒന്നുകൂടി വിപുലികൃതമാക്കുന്നുണ്ടോ

അനന്തമൂര്‍ത്തി സാറിന്റെ സ്വപ്‌നമായിരുന്നു ഇങ്ങനെയൊരു സ്‌കൂള്‍. കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹം വരുന്നത്. ചെറുപ്പകാലത്ത് ദുരിതപൂര്‍ണ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജാതി-മതം എന്നിവയുടെ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞ് ദീര്‍ഘ വീക്ഷണത്തോടെ, കര്‍മ്മകുശലതയോടെ കാര്യകാരണങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം ജീവിച്ചു. ആഗ്ലോ-ഇന്ത്യന്‍ യുവതിയെ വിവാഹം കഴിച്ച് മത്സ്യ-മാംസാദികള്‍, മദ്യം എന്നിവ ഭക്ഷിച്ച് അദ്ദേഹം മാമൂല്‍ വിരുദ്ധനായി ജീവിച്ചു. അദ്ദേഹത്തിന് ഇത്തരം ഒരു സ്വപ്‌ന വിദ്യാഭ്യാസ പദ്ധതിയ്ക്ക് അടിത്തറ ഇട്ടിരുന്നു. എന്റെ മാനസ ഗുരുവും സതീര്‍ത്ഥ്യനും കൂടിയായ അദ്ദേഹത്തിന്റെ ആ സ്വപ്‌നം ഏകദേശം ഇവിടെ സാക്ഷാല്‍ക്കരിച്ചുവെന്ന് പറയാം. എല്ലാ മനുഷ്യര്‍ക്കും ചിന്താശേഷിയുണ്ട് അവന്റെ കഴിവുകള്‍ ഉപയോഗിച്ച് പ്രയോഗിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കി കളയാതെ ലോകനന്മക്കായി ഉപയോഗിച്ചില്ലെങ്കില്‍ മനുഷ്യന്‍ ശുഷ്‌ക്കാവസ്ഥയില്‍ എത്തുന്നു.

ഇവിടെ പകുതിപേര്‍ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യുന്നവരുടെ ഉദാരതയിലാണ് പഠിക്കുന്നത്. കഴിവുള്ളവരുടെ കൈയ്യില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കുകയും, അതോടൊപ്പം നിര്‍ദ്ധനരുടെ കൈയ്യില്‍ നിന്ന് ഫീസിടാക്കാതെയുമാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത്. അദ്ധ്യാപകര്‍ക്ക് സാമാന്യം മെച്ചപ്പെട്ട തുക ശമ്പളമായി നല്‍കുന്നുണ്ട്. കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ക്ക് ശമ്പള വര്‍ദ്ധന നടത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ അനന്തമൂര്‍ത്തി അക്കാദമിയില്‍ എല്‍.കെ.ജി മുതലുള്ള ക്ലാസ്സുകള്‍ തികച്ചും വേറിട്ട രീതിയിലുള്ള വിദ്യാഭ്യാസത്തെ എടുത്തു കാണിക്കുന്നു. ഇവിടത്തെ ലക്ഷ്യം ഒന്നു മാത്രം. ബുദ്ധിശേഷിയുള്ള, കര്‍മ്മകുശലതയുള്ള, അറിവ് നേടി സ്വയം പര്യാപ്തത ആര്‍ജ്ജിച്ച്, വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ ലോക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്ന ലക്ഷ്യബോധമുള്ളവരാകുന്നു. വിദ്യാഭ്യാസം എന്ന പേരു പറഞ്ഞ് നാല് ചട്ടങ്ങള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താതെ ഓര്‍മ്മശേഷികളെയും, കഴിവുകളെയും, കായിക ബലത്തെയും, ബുദ്ധിശേഷിയെയും മാറ്റുരച്ച് വികസിപ്പിക്കുക എന്നതാണ് ഇവിടത്തെ വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

? താങ്കളുടെ വിദ്യാഭ്യാസവീക്ഷണത്തെക്കുറിച്ച്

വിദ്യാഭ്യാസം എന്നത് ഒരു തുടര്‍പ്രക്രിയ ആണ്. എപ്പോഴും അപ്‌ഡേറ്റ് ചെയ്തുപോകുന്ന ഒന്നാണ്. നമുക്ക് ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂള്‍, മറ്റു സി.ബി.എസ്.സി സ്‌കൂളുകള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ പാഠ്യപദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നവ മുഴുവന്‍ കാണാപാഠം പഠിപ്പിക്കുകയാണിവിടെയെല്ലാം എന്നു മനസിലാകും. ഇതനുസരിച്ചാണ് കുട്ടികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെ. എന്തെന്നാല്‍ അവര്‍ ഒരു ഞലുെീിശെയഹല ഇശശ്വേലിവെശു നെ സൃഷ്ടിക്കാന്‍ ഉതകുന്നില്ല. നല്ല കിറശ്ശറൗമഹശ്യേ യെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
പിന്നെ ഇതിനെ മറികടയ്ക്കാന്‍ അഹലേൃിമശേ്‌ല ടരവീീഹ െവന്നു. തണല്‍, സാരംഗ് പോലെയുള്ളത്. ഇതിലാണെങ്കില്‍ അക്കാദമിക് കാഴ്ച്ചപ്പാടില്ല. ഒരു പാഠ്യപദ്ധതിയും ഇല്ല. നാളെ എഴുന്നേറ്റ് മണ്ണ് കുഴച്ച് എന്തെങ്കിലും ഉണ്ടാക്കി എടുക്കുന്നതോ, പ്രകൃതിയുടെ ചലനങ്ങള്‍ വീക്ഷിക്കുന്നതോ അല്ലാതെ മത്സര പരീക്ഷകള്‍ അതിജീവിക്കാന്‍ ഇവര്‍ക്കു സാധ്യമല്ലാതായി വരുന്നു. പരിസ്ഥിതിയും മറ്റും ഇവര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇവര്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു.

ബുദ്ധിജീവി ചമഞ്ഞ് സഞ്ചിയും തൂക്കി സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് പറഞ്ഞു നടക്കാമെന്നല്ലാതെ സമൂഹത്തിന് ഒരു പരിഹാര മാര്‍ഗ്ഗമാകുന്നില്ല. ഇതിന് രണ്ടിനുമിടയിലുള്ള വിദ്യാഭ്യാസ രീതിയാണ് നമുക്ക് ആവശ്യം.
അതായത് ഉന്നത വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ അതുകൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്ന പുരോഗതി സമൂഹനന്മയുടെ ഭാഗമാക്കാന്‍ നല്ലൊരു വ്യക്തിയായി, ദീര്‍ഘദൃഷ്ടിയോടെ ഇവിടെ ജീവിക്കാന്‍ പ്രാപ്തിയാകണം. ഇതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസ ലബ്ധി.

സാധാരണ സ്റ്റേറ്റ് സിലബസ്സ് സ്‌കൂളുകളും സി ബി എസ് സി സിലബസ്സ് അംഗീകൃത സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഒരോര്‍മ്മ പുതുക്കല്‍ (റൂട്ട് മെമ്മറൈസേഷന്‍) മാത്രമാണ് ചെയ്യുന്നത്. ടെസ്റ്റ് ബുക്ക് കാണാതെ പഠിക്കുക, ടെസ്റ്റ് എഴുതിപ്പിച്ച് കാണാപാഠം പഠിപ്പിക്കുക എന്ന ജോലിമാത്രമാണ് അവിടത്തെ ടീച്ചേഴ്‌സിനുള്ളു. ഈ പ്രക്രിയയാണിന്ന് ഇന്ത്യയിലൂടനീളമുള്ള രീതി. എങ്ങിനെയെങ്കിലും കുട്ടികള്‍ ടെസ്റ്റില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി പാസാകാനാണ് അധ്യാപകരും, രക്ഷിതാക്കളും ശ്രമിക്കുന്നത്. സ്‌കൂളിന്റെ യശസ്സ് നിലനിര്‍ത്തുന്നതിനു വേണ്ടി 100 ശതമാനം വിജയം മാത്രമാണ് ഇവരുടെ ലക്ഷ്യം. കാണാപാഠം പഠിച്ച് ട്യൂഷന്‍ എന്ന കടമ്പയെ ആശ്രയിച്ച് ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് നേടുന്ന മാര്‍ക്കുകൊണ്ട് അവനവനോ സമൂഹത്തിനോ വല്ല നന്മയും ലഭിക്കുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട വിഷയമാണ്. ഇവിടെ നഷ്ടം സംഭവിക്കുന്നത് ആ കുട്ടികളുടെ കാഴ്ച്ചപ്പാടിനും ആ കാഴ്ച്ചപ്പാടിലൂടെ സൃഷ്ടിക്കുന്ന സമൂഹത്തിനുമാണ് എന്ന് അവര്‍ ചിന്തിക്കുന്നുമില്ല. അഥവാ സംശയം ചോദിക്കുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ അടക്കി ഇരുത്തുന്നു. വ്യവസ്ഥാപിതമായ സ്‌കൂളുകള്‍ എല്ലാം തന്നെ മൂല്യബോധം ഇല്ലാതെ കാണാപാഠം പഠിപ്പിക്കുന്ന അതിന് അവസരം ഒരുക്കുന്ന രീതിയാണ് ഇപ്പോഴും പിന്‍തുടരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പുറമെ പണക്കാരുടെ സി.ബി.എസ്.സി സ്‌ക്കൂള്‍ (ഡൂണ്‍ പബ്ലിക്ക് സ്‌കൂള്‍) സമാന്തരമായി താഴെക്കിടയിലുമുള്ള സി.ബി.എസ്.സി സ്‌കൂളുകളുണ്ട്.
സമൂഹത്തില്‍ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നവര്‍ക്കും തങ്ങളുടെ മക്കളെ സി.ബി.എസ്.സി നിലവാരത്തില്‍ തന്നെ വിദ്യാഭ്യാസം നല്‍കുവാനും, മക്കള്‍ നന്നായി പഠിക്കുന്നത് കാണാന്‍ താല്പര്യമുള്ളവരാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അയച്ചാല്‍ പ്രശസ്തിയും, മാര്‍ക്കും, നിലവാരവും കുറഞ്ഞുപോകുമോയെന്ന മിഥ്യധാരണ അവരെ ചൂഴ്ന്നു നില്ക്കുന്നു.

ഉദാഹരണത്തിന് സാമൂഹ്യപ്രവര്‍ത്തകയും സയന്റിസ്റ്റുമായ ഒരു സ്ത്രീ 4 കുട്ടികളെ നേരത്തെ പറഞ്ഞ 2-ാം വിഭാഗം സ്‌കൂളുകളില്‍ ചേര്‍ത്തു എങ്കിലും ആ സ്‌കൂളില്‍ യാതൊരു തരത്തിലുമുള്ള പുരോഗതിയും കാണാതായി. ആ സമയത്താണ് ഞങ്ങളുടെ സ്‌കൂളിനെക്കുറിച്ചവര്‍ കേട്ടറിഞ്ഞത്. ഉടനെ അവര്‍ ആ കുട്ടികളെ ഇവിടെ ചേര്‍ത്തു പറഞ്ഞു വന്നത് എന്താണെന്നുവെച്ചാല്‍ അളളശഹശമലേറ ഇആടഋ സ്‌ക്കൂളിലെ ടീച്ചേഴ്‌സ് ബി.എഡ് കഴിഞ്ഞാല്‍ ജോലിക്കായി ഇവിടെ വരുന്നു. എങ്ങനെയും ടീച്ചര്‍ ജോലി മാന്യതയുടെ മുഖമുദ്ര കണക്കാക്കി സമ്പാദിച്ചെടുക്കുക എന്ന ലക്ഷ്യത്തിലുപരി ഒരു ലക്ഷ്യബോധം അവര്‍ക്കില്ല. ഒരു ഗുണവും മൂല്യബോധവും ഇല്ലാത്ത ടീച്ചേഴ്‌സ് ആയതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കാണാപാഠ പ്രക്രിയയില്‍ പെട്ടുകിടക്കുന്നു. ഈ ടീച്ചര്‍മാരും കടന്നു വന്നിരിക്കുന്നത് ഇതേ പ്രക്രിയയിലൂടെയാണ്. സമൂഹത്തില്‍ ഒരു പൗരനെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ആത്മാര്‍ത്ഥയോടെ, സാമൂഹ്യബോധത്തോടെ ; വിദ്യാഭ്യാസം എന്തിനായി നടത്തുന്നു അതിന്റെ പ്രയോജനം എന്ത്, അത് അവനവനും മറ്റുള്ളവര്‍ക്കും, പ്രയോഗിക ബുദ്ധിയോടെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വീക്ഷണം ഒരു വിദ്യാര്‍ത്ഥിയില്‍ ഉണ്ടാക്കിയെടുക്കണം. ഇങ്ങനെസാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള ഒരു വിദ്യാര്‍ത്ഥിസമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെ കാഴ്ച്ചപ്പാട്. അല്ലാതെ മറ്റെന്ത് പ്രഹസനവും ആരോഗ്യമുള്ള, കെട്ടുറപ്പുള്ള സാമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുപോകും

? ഗുണപരമായ അദ്ധ്യാപനരീതി

പൗരബോധം എന്നത് ഞാന്‍ വ്യക്തമാക്കാം. മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാണ്. കാരണം അവന്റെ ബുദ്ധി തന്നെ. കണ്ടും കേട്ടും താരതമ്യം ചെയ്തും വ്യത്യസ്തതയും സാമ്യതയും തിരിച്ചറിഞ്ഞ് ഓരോന്നും വര്‍ഗ്ഗീകരിക്കുന്നു. അത് മനുഷ്യന്റെ പല കഴിവില്‍ ഒന്നാണ്. ലോകത്തില്‍ ഇപ്പോള്‍ വ്യത്യസ്തമായ പലതരം ചെടികളുണ്ട്. ഇത് ഓരോന്ന് ഓരോന്ന് പഠിക്കുന്നതിനേക്കാള്‍ നല്ലത് വര്‍ഗ്ഗീകരിച്ച് 25 വിഭാഗം ആക്കി തിരിച്ച് വെക്കുകയാണെങ്കില്‍ ഇതിന്റെ സവിശേഷത പഠിച്ചാല്‍ അത്രയുമെണ്ണം ആയി. ഇത് ഒരു എളുപ്പവഴിയാണ്. ഇതൊരു പഠനപ്രക്രിയയും ആക്കാം. മനുഷ്യന്റെ ആദ്യത്തെ കഴിവ് താരതമ്യം ചെയ്യുന്നതാണ്. രണ്ടാമതായി കാര്യകാരണം തേടല്‍ ആണ്.എന്തുകൊണ്ട് ? എന്താണ് ? എന്നതാണ് ഈ കഴിവുകള്‍ ഉപയോഗിച്ച് വേണം ലോകത്തെ മനസ്സിലാക്കാന്‍.

മൂന്നാമതായി ഭാവന. മുന്‍കൂട്ടി പറയുക, യുക്തിപരത ഇതെല്ലാം വെച്ച് വേണം ചിന്തയുണ്ടാകേണ്ടത്. ഉദാ : അമ്മ : ഇതൊരു നിര്‍വചനത്തില്‍ നിന്നും ഉണ്ടാകുന്നതല്ല. ജനിച്ച സമയം മുതല്‍ നമ്മുടെ മരണം വരെ കൂടെയുള്ള ഒരാളാണ്. ഇടയ്ക്ക് ബുദ്ധി വികസിക്കുന്നതനുസരിച്ച് ഓരോ പഠനവും നടത്തി അമ്മ എന്ന കാഴ്ച്ചപ്പാടില്‍ വ്യത്യാസം വരുത്തുന്നുവെങ്കിലും അത് തിരിച്ച് താല്ക്കാലികമായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. ഇതൊരു തുടര്‍പ്രക്രിയായി നിലനില്‍ക്കുന്നു. ഇതും ഒരു പഠനപ്രക്രിയയാണ്. ഇടയ്ക്കിടയ്ക്ക് ഈ ഓര്‍മ്മ പുതുക്കല്‍ പഠനത്തിന് സഹായിക്കുന്നു.

? പാരമ്പര്യ വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നതെന്താണ്

ഇവിടെ അതായത് സാ

ധാരണ സ്‌കൂളുകളില്‍ സംഭവിക്കുന്നത്, നേരത്തെ പറഞ്ഞ ഓര്‍മ്മ സൂക്ഷിക്കല്‍ മാത്രമേ പുറത്തെടുക്കുന്നുള്ളു ചിന്താശേഷികള്‍ പുറത്തെടുക്കുന്നില്ല. അമ്മ എന്ന കാഴ്ച്ചപ്പാടില്‍ നമ്മള്‍ വരുത്തുന്ന മാറ്റങ്ങള്‍, അറിവുകള്‍, അറിയാനുള്ള ആഗ്രഹങ്ങള്‍ ഒരു വിദ്യാര്‍ത്ഥി പ്രകടിപ്പിച്ചാല്‍ അവനെ അടക്കിയിരുത്തുന്ന പതിവാണിവിടെ. നേരത്തെ പറഞ്ഞ കാരണങ്ങള്‍ എല്ലാം ഒരു മനുഷ്യനില്‍ ജന്മനായുള്ളതാണ്. അതു ഉത്തേജിപ്പിക്കുകയാണെങ്കില്‍, ഒരു ചോദ്യം കിട്ടിയാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് എളുപ്പം ആലോചിച്ചു ഉത്തരം കണ്ടെത്താന്‍ സാധിക്കും. കാണാപാഠം പഠിക്കുന്നിടത്ത് കാര്യകാരണങ്ങള്‍ തേടുന്നില്ല. ഒരുപാട് മാര്‍ക്കുമേടിച്ച് പാസായാലും ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അവനവന്റെ ജോലിയിലും, സമൂഹത്തിലും ഉന്നതി കൈവരിക്കാന്‍ പറ്റുകയുള്ളു ഇതാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഞങ്ങള്‍ ഇവിടെ അതാണ് ശ്രമിക്കുന്നത്.

?ഇവിടത്തെ പഠനരീതികള്‍ വിശദികരിക്കാമോ

ഇആടഋ നിഷ്‌കര്‍ഷിച്ച യഥാര്‍ത്ഥ ഒരു പഠന രീതിയാണ് ഇവിടെ നടക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായം ഫിന്‍ലെന്റിലാണ് നടക്കുന്നത്.സമാന രീതിയാണ് ഇവിടെയും നടക്കുന്നത്. ആആഇ പോലെയുള്ള വാര്‍ത്ത ചാനലുകളില്‍ വരുന്ന ന്യൂസുകള്‍, വിവിധ വിദേശ മാസികകളില്‍ ഉള്ള ലേഖനങ്ങളുടെ കോപ്പികളെടുത്ത് ക്ലാസ്സില്‍ കൊടുക്കുകയും ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുകയും പഠനയാത്രകള്‍, കേരള കലകള്‍, സംസ്‌ക്കാരം, കളരിപ്പയറ്റ് പുരാതന കലകള്‍ മുതലായവയെ അടുത്തറിഞ്ഞ് കണ്ട് കേട്ട് പഠനപ്രക്രിയയായി ഇവിടെ നടത്തുന്നുണ്ട്. തരംതിരിക്കാനുള്ള കഴിവുകള്‍, കാര്യകാരണങ്ങള്‍ എന്തുകൊണ്ട്, ഭാവന, പ്രവചനം, എന്നതുവെച്ച് ഒരു ചോദ്യം കിട്ടിയാല്‍ യുക്തിപരമായ ചിന്തയിലൂടെ ഇവിടത്തെ വിദ്യാര്‍ത്ഥി ഉത്തരം തേടുന്നു.
ഉദാ : നദികള്‍ എങ്ങനെ മലിനമാകുന്നു ?
ഇത് 4-ാം ക്ലാസ്സിലെ സിലബസ്സിലുള്ളതാണ്. ഇത് സാധാരണ സ്‌കൂളുകളില്‍ 99% വും പഠിപ്പിക്കുന്നത് ടെസ്റ്റ് ബുക്കിലെ രീതികളെ ആശ്രയിച്ചാണ്. ഇവിടെ പഠിപ്പിക്കുന്നത് ആധികാരികമായി ബന്ധപ്പെട്ട ണഒഛ യില്‍ കൊടുത്തിട്ടുള്ള കാര്യങ്ങള്‍ അതായത് വൈല്‍ഡ് ലൈഫുമായി ബന്ധപ്പെട്ട നാലഞ്ചു രേഖകള്‍ ടീച്ചര്‍ വായിച്ച് മനസ്സിലാക്കി ഇന്നലെ വരെ ഉണ്ടായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് നോട്ട് തയ്യാറാക്കുന്നതോടൊപ്പം അതിനോട് ബന്ധപ്പെട്ട വിഷ്വല്‍ വിഡീയോകളും കാണിച്ചുകൊടുക്കുന്നു. ആആഇ പോലെയുള്ള മാധ്യമ വാര്‍ത്തയുടെ കോപ്പികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഈജിപ്തിലെ നൈല്‍ നദിയുടെ മലിനീകരണം മാറ്റിയതും, ഇന്ത്യയില്‍ ഗംഗാനദിയുടെ മലിനീകരണവും എല്ലാം ദൃശ്യവത്കരിക്കുമ്പോള്‍ കുട്ടികള്‍ നേരിട്ട് മനസ്സിലാക്കുന്നു. ഇത് ആദ്യത്തെ പടിയാണ്. രണ്ടാമതായി കുട്ടികളെ 4 പേരടങ്ങിയ 4 ഗ്രൂപ്പുകളാക്കുന്നു.
എന്നിട്ട് ടീച്ചര്‍ അവര്‍ക്കൊരു ചോദ്യം നല്‍കുന്നു. നദികളുടെ മലിനീകരണം എങ്ങിനെ തടയാമെന്ന് ? 4 ഗ്രൂപ്പിലും ചര്‍ച്ച നടക്കുന്നു. ഓരോ ഗ്രൂപ്പിലും ഓരോ വിദ്യാര്‍ത്ഥിയും കണ്ടതും കേട്ടതും മനസ്സിലാക്കിയതും വെച്ച് 7,8 പോയിന്റ്‌സ് എഴുതി വായിക്കുന്നു. അതിലൊരാളുടെ പോയിന്റിന് തെറ്റു സംഭവിച്ചാല്‍ അതു തിരുത്തി വാക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നു. പിന്നീട് നാലുപേരും പരസ്പരം ചര്‍ച്ച ചെയ്ത് ബാക്കിയുള്ളവരുടെ പോയിന്റ്‌സും ചേര്‍ത്ത് ഒരു ലേഖനം സൃഷ്ടിക്കുന്നു. ഇതുപോലെ മറ്റു ഗ്രൂപ്പുകളും ഇതേ പ്രക്രിയ ചെയ്യുന്നു. അവസാനം ടീച്ചര്‍ ഈ ഗ്രൂപ്പുകളില്‍ നിന്ന് ഒരാളെ ലേഖനം അവതരിപ്പിക്കുന്നതിന് ക്ഷണിക്കുന്നു. ഇവിടെ ആരെ വേണമെങ്കിലും വിളിക്കാം.വ്യക്തിപരമായ മത്സരങ്ങളില്ലാതെ ഗ്രൂപ്പിന്റെ ഉന്നതിക്കായി എല്ലാവരും പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ പോയിന്‍സ് എഴുതിയവരും ഇതില്‍ മുന്നോട്ട് വരുന്നു. പഠിച്ചത് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുവേണ്ടി അവരെ തിരുവനന്തപുരത്ത് കരമനയാറിന്റെ ഉത്ഭവസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ഇവിടെ തെളിനീരാണ്.പിന്നീട് അരുവിക്കരയിലേക്ക് കൊണ്ടുപോകുന്നു. അവിടെ ആദ്യം തെളിനീരായി കിടന്നിരുന്ന നദി ഇപ്പോള്‍ കലങ്ങിയാണ് കിടക്കുന്നത്. അതിവിടത്തെ ജനസംഖ്യ ഉയര്‍ന്നതിനാലാണ്. ആദ്യം ഇവിടെ നിന്നായിരുന്നു കുടിവെള്ളം കൊടുത്തിരുന്നത്. വൈകുന്നേരത്തോടെ അവര്‍ മടങ്ങിയെത്തുമ്പോള്‍ നേരിട്ട് കണ്ട ഇത്തരം കാര്യങ്ങളില്‍ ഒരു കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഉത്തരം എഴുതാന്‍ സാധിക്കുന്നു. മറ്റേത് ടെസ്റ്റ്ബുക്ക് മാത്രമേ പഠിക്കുന്നുള്ളു. 2-ാംകണക്ക് പഠിക്കുമ്പോള്‍ ഉദാഹരണത്തിന് 3*5=15 എന്നതിന് എഞ്ചുവടി കാണാതെ പഠിക്കാതെ 3 മിഠായി വീതം അഞ്ചുപേര്‍ക്കു കൊടുക്കുമ്പോള്‍ ആകെ എത്രയായി എന്നത് അവര്‍ കാണുന്നു. 5 വീതമുള്ള 3തീപ്പെട്ടിക്കൊള്ളി കെട്ടുകള്‍ കൊടുക്കുന്നു. കെട്ട് 3 ഉം എണ്ണിനോക്കി 15 ആയി എന്നു ഉറപ്പുവരുത്തുന്നു. കൂടാതെ 3 എണ്ണം വീതം 5 കൂട്ടങ്ങള്‍ ആക്കുമ്പോഴും 15 എന്ന ഉത്തരം ലഭിക്കുന്നു. ഇവിടെ ഗുണനം, ഹരണം, എന്നിവ നടക്കുന്നു. ഈ ധാരണയില്‍ എത്തിക്കഴിഞ്ഞിട്ട് മാത്രമേ 3*5=15 എന്നു പഠിക്കാവു.
ഞങ്ങളുടെ ടീച്ചേഴ്‌സ് പറയുന്നത് ഇപ്പോഴാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍ ആകാന്‍ കഴിഞ്ഞത് എന്നാണ്. അടുത്തിടെ ഓഖി ചുഴലിക്കാറ്റ് വന്നപ്പോള്‍ മുഖ്യമന്ത്രി 2-ാം തീയതിയാണ് മുന്നറിയിപ്പ് കിട്ടിയതെന്നു പറയുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ ചിരിക്കുകയാണ്. കാരണം അവര്‍ പഠനപ്രക്രിയ നടത്തുമ്പോള്‍ ഇങ്ങനെയൊരു കാലാവസ്ഥ മുന്നറിയിപ്പിലൂടെ ഇത്തരമൊരു കാലാവസ്ഥ വ്യതിയാനം ഇവിടെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. അതുപക്ഷെ ഓഖി തന്നെയാവണമെന്നില്ലായിരുന്നു.

പ്രതീകാത്മകമായ കെട്ടുറപ്പുള്ള സാമൂഹ്യ ദിശാബോധമാണ് ഈ സ്‌കൂളില്‍ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സമൂഹികപരമായ വലിയൊരു കാഴ്ച്ചപ്പാട് ഉണ്ടാകണമെന്നത് ഇവിടെ നിര്‍ബന്ധമാണ്. ഓര്‍മ്മയില്‍ നിന്നല്ലാതെ സഹകരണ ബോധത്തോടെയുള്ള 22 ഘടന പഠനപ്രക്രിയകളാണ് ഇവിടെ നടത്തുന്നത് (ചൗായലൃലറ ഒലമറ െീേഴലവേലൃ, ഇീീുലൃമശേ്‌ല ഹീ്ശിഴ േെൃൗരൗേൃല). കേന്ദ്രീയ വിദ്യാലയങ്ങള്‍ പോലുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളുടെ കുട്ടികള്‍ക്കും അവരോടൊപ്പം നിന്ന് മാര്‍ക്കു വാങ്ങിക്കണമെന്ന വാശിയുണ്ട്. പക്ഷെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാകരുത്. ആഭ്യന്തരമായി അവര്‍ ഒരു വ്യക്തിയാകുകയും ഒപ്പം മാര്‍ക്കു വാങ്ങിക്കുകയും മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുകയും ഈ ലോകത്ത് ജീവിക്കാന്‍ പ്രാപ്തി നേടുകയും വേണമെന്ന ലക്ഷ്യമാണുള്ളത്.

? മാനസഗുരുവായ യു.ആര്‍.അനന്തമൂര്‍ത്തിയുടെ ആഗ്രഹം സഫലീകൃതമായോ ? ഇത് ഒന്നുകൂടി വിപുലികൃതമാക്കുന്നുണ്ടോ

അനന്തമൂര്‍ത്തി സാറിന്റെ സ്വപ്‌നമായിരുന്നു ഇങ്ങനെയൊരു സ്‌കൂള്‍. കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹം വരുന്നത്. ചെറുപ്പകാലത്ത് ദുരിതപൂര്‍ണ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജാതി-മതം എന്നിവയുടെ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞ് ദീര്‍ഘ വീക്ഷണത്തോടെ, കര്‍മ്മകുശലതയോടെ കാര്യകാരണങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം ജീവിച്ചു. ആഗ്ലോ-ഇന്ത്യന്‍ യുവതിയെ വിവാഹം കഴിച്ച് മത്സ്യ-മാംസാദികള്‍, മദ്യം എന്നിവ ഭക്ഷിച്ച് അദ്ദേഹം മാമൂല്‍ വിരുദ്ധനായി ജീവിച്ചു. അദ്ദേഹത്തിന് ഇത്തരം ഒരു സ്വപ്‌ന വിദ്യാഭ്യാസ പദ്ധതിയ്ക്ക് അടിത്തറ ഇട്ടിരുന്നു. എന്റെ മാനസ ഗുരുവും സതീര്‍ത്ഥ്യനും കൂടിയായ അദ്ദേഹത്തിന്റെ ആ സ്വപ്‌നം ഏകദേശം ഇവിടെ സാക്ഷാല്‍ക്കരിച്ചുവെന്ന് പറയാം. എല്ലാ മനുഷ്യര്‍ക്കും ചിന്താശേഷിയുണ്ട് അവന്റെ കഴിവുകള്‍ ഉപയോഗിച്ച് പ്രയോഗിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കി കളയാതെ ലോകനന്മക്കായി ഉപയോഗിച്ചില്ലെങ്കില്‍ മനുഷ്യന്‍ ശുഷ്‌ക്കാവസ്ഥയില്‍ എത്തുന്നു.
ഇവിടെ പകുതിപേര്‍ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യുന്നവരുടെ ഉദാരതയിലാണ് പഠിക്കുന്നത്. കഴിവുള്ളവരുടെ കൈയ്യില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കുകയും, അതോടൊപ്പം നിര്‍ദ്ധനരുടെ കൈയ്യില്‍ നിന്ന് ഫീസിടാക്കാതെയുമാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത്. അദ്ധ്യാപകര്‍ക്ക് സാമാന്യം മെച്ചപ്പെട്ട തുക ശമ്പളമായി നല്‍കുന്നുണ്ട്. കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ക്ക് ശമ്പള വര്‍ദ്ധന നടത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ അനന്തമൂര്‍ത്തി അക്കാദമിയില്‍ എല്‍.കെ.ജി മുതലുള്ള ക്ലാസ്സുകള്‍ തികച്ചും വേറിട്ട രീതിയിലുള്ള വിദ്യാഭ്യാസത്തെ എടുത്തു കാണിക്കുന്നു. ഇവിടത്തെ ലക്ഷ്യം ഒന്നു മാത്രം. ബുദ്ധിശേഷിയുള്ള, കര്‍മ്മകുശലതയുള്ള, അറിവ് നേടി സ്വയം പര്യാപ്തത ആര്‍ജ്ജിച്ച്, വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ ലോക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്ന ലക്ഷ്യബോധമുള്ളവരാകുന്നു. വിദ്യാഭ്യാസം എന്ന പേരു പറഞ്ഞ് നാല് ചട്ടങ്ങള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താതെ ഓര്‍മ്മശേഷികളെയും, കഴിവുകളെയും, കായിക ബലത്തെയും, ബുദ്ധിശേഷിയെയും മാറ്റുരച്ച് വികസിപ്പിക്കുക എന്നതാണ് ഇവിടത്തെ വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

You must be logged in to post a comment Login