അനുമതിയായി: ഇനി ഇടിക്കൂട്ടില്‍ കാണാം

ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തെ പരിശ്രമത്തിനുശേഷം ഇന്ത്യയുടെ ഇടിക്കുട്ടന്‍മാര്‍ ഏഷ്യന്‍ ഗെയിംസില്‍. ത്രിവര്‍ണപതാകയ്ക്ക് കീഴില്‍ മല്‍സരിക്കാന്‍ബോക്‌സിങ് താരങ്ങള്‍ക്ക് രാജ്യാന്തരസമിതിയുടെ അനുമതി.
ഒന്നരവര്‍ഷമായി നിലനില്‍ക്കുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു കരുത്തേകാന്‍ ബോക്‌സര്‍മാരുടെ കൈക്കരുത്തും തുണയാകുമെന്നുറപ്പായി.
രാജ്യാന്തരബോക്‌സിങ് സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫെഡറേഷനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെയാണ് ഒന്നരവര്‍ഷമായി നിലനില്‍ക്കുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കൊണ്ടുള്ള ഭാഗിക അംഗീകാരം ലഭിച്ചത്.
പത്ത് പുരുഷന്മാരുള്‍പ്പെടെ 13 അംഗ ബോക്‌സിങ് ടീമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

You must be logged in to post a comment Login