അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു  

kallada_(1)

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ്സ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ‘കല്ലട’ ബസില്‍  നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌
ബസ്സുകളില്‍ റെയ്ഡുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സ്വകാര്യബസ് സമരം.യാത്രക്കാരെ നിരന്തരം ദ്രോഹിക്കുകയും,  യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഗതാഗതവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ അന്തര്‍ സംസ്ഥാന ബസുകള്‍ നിരവധി നിയമ ലംഘനങ്ങള്‍ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബസുടമകളുടെ സമരം.

എന്നാല്‍ സമരം പ്രഖ്യാപിച്ചെങ്കിലും പരിശോധന നിര്‍ത്തില്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം മന്ത്രി തന്നെ ആദ്യ ചര്‍ച്ചയില്‍ ബസുടമകളെ അറിയിച്ചിരുന്നു. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് ബസ് ഓടിക്കില്ലെന്ന് ഉടമകള്‍ പ്രഖ്യാപിച്ചത്.

You must be logged in to post a comment Login