അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ 12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ  12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 12, 13 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 14 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശന സമയം.
ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജര്‍മന്‍ ഗതാഗത മന്ത്രി മത്തിയാസ് വിസ്മാന്‍ പ്രസംഗിയ്ക്കും.

Frankfurt-Motor-Show-Girls-1

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാവും വാഹനങ്ങള്‍ അണിനിരക്കുക. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1050 ഓളം പ്രദര്‍ശകര്‍ പങ്കെടുക്കും. 100 ഓളം രാജ്യങ്ങളില്‍ നിന്നും 12000 ഓളം മാധ്യമപ്രവര്‍ത്തകരും എത്തുന്നുണ്ട്. 2011 ല്‍ ഒന്‍പതു ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഓട്ടോഷോയ്ക്ക് എത്തിയിരുന്നു.

 

വിവിധ കമ്പനികളുടെ കാറുകള്‍ , പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ , മുചക്ര വാഹനങ്ങള്‍ , ഇലക്‌ട്രോ കാറുകള്‍ , ഐടി മെക്കാനിസം, വാഹന ഘടകങ്ങള്‍ , ട്രെയിലര്‍ വാഹനങ്ങള്‍ , ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളുടെയും ചെറുവാഹനങ്ങളെയും വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം. മേളയില്‍ 13 ന് ഇന്ത്യ ഡേ സിമ്പോസിയം നടക്കും. പരിപാടിയുടെ സംഘാടകര്‍ ഓട്ടോമൊബൈല്‍ സംഘടനയും ഇന്തോ ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴസുമാണ്‌

 

 

You must be logged in to post a comment Login