അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം

പുണ്യകാലത്ത് അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം
വ്രതം നോറ്റ് ഈസ്റ്റർ കൊണ്ടാടാൻ കാത്തിരിക്കുന്ന അനേകം ജനങ്ങൾക്ക് ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ടീമിന്റെ ‘വന്ദിപ്പിൻ മാളോരേ…’ ഗാനം. അന്തോണീസ് പുണ്യാളനെ സ്മരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് നാദിർഷ. വിദ്യാധരൻ മാസ്റ്ററാണ് ആലാപനം. നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിലെത്താൻ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.

2018 ജൂലൈ മാസത്തിലാണ് ‘ഒരു യമണ്ടൻ പ്രേമ കഥ’ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

You must be logged in to post a comment Login