അന്നത്തെ ഇന്ത്യയല്ല ഇന്ന്; ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി പൂജാര

 


ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ടിന്റെ മണ്ണില്‍ റണ്‍ നേടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അതുകൊണ്ട് തന്നെ മുന്‍കരുതലുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത് എന്ന് പൂജാര വ്യക്തമാക്കി. 2014ല്‍ ഇംഗ്ലണ്ടില്‍ പ്രകടനം നടത്തിയ ടീമല്ല ഇപ്പോള്‍ ഇന്ത്യ. പരിചയസമ്പന്നരായ കളിക്കാരുടെ നിരയാണ് ഇന്ത്യ.

രാജ്യത്തിനകത്തും വിദേശത്തും ഒരുപാട് പരമ്പരകള്‍ കളിച്ച് തഴമ്പിച്ചവരാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത് പബൂജാര പറഞ്ഞു. ഹോം വര്‍ക്ക് ചെയ്താണ് ടെസ്റ്റിനിറങ്ങുന്നതെന്നും പൂജാര പറഞ്ഞു. ഇംഗ്ലീഷ് ബോളര്‍മാര്‍മാരായ ആന്‍ഡേഴ്‌സണേയും സ്റ്റുവര്‍ട് ബോര്‍ഡിനേയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതനുസരിച്ചിരിക്കും കാര്യങ്ങള്‍, എന്നാല്‍ ഇന്ത്യയിലും സീമര്‍മാര്‍ക്കനുകൂലമായ പിച്ചുകളുണ്ട് എന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഈ സാഹചര്യത്തില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ് എന്നും പൂജാര വ്യക്തമാക്കി.

എന്നാല്‍ ആന്‍ഡേഴ്‌സണേയും ബോര്‍ഡിനേയും എങ്ങനെ ഒതുക്കാമെന്ന് മാത്രം നോക്കിയല്ല തങ്ങള്‍ ഇറങ്ങുന്നതെന്നും ഇംഗ്ലണ്ടിലെ എല്ലാ താരങ്ങളേയും നേരിടാന്‍ കരുത്താര്‍ജിച്ചാണ് കളിക്കുകയെന്നും പൂജാര പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ താരങ്ങളേ മാത്രം മുന്നില്‍കണ്ട് തന്ത്രങ്ങളൊരുക്കിയാല്‍ അത് പരാജയപ്പെടുമെന്നും അങ്ങനെയുള്ള നീക്കമല്ല ഇന്ത്യ നടത്തുന്നതെന്നും പൂജാര കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login