അന്നും ഇന്നും എന്നും രാജയുടെ പിള്ളേര് സ്‌ട്രോങ്ങാണ്, ഡബിളല്ല ട്രിപ്പിള്‍ സ്‌ട്രോങ്; കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി മധുരരാജയുടെ ടീസര്‍

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വൈശാഖ്- മമ്മൂട്ടി ചിത്രം മധുരരാജയിലെ ടീസറെത്തി. ആരാധകര്‍ക്കായുള്ള എല്ലാ ചേരുവകളും ടീസറിലുണ്ട്. അണിയറയിലൊരുങ്ങുന്നത് ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രം തന്നെയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനില്‍ എത്തുന്നു. പുലിമുരുകനും മാസ്റ്റര്‍ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. . വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളില്‍ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് ഒപ്പം പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൂടിയാകുമ്പോള്‍ ആവേശം ഇരട്ടിക്കും.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

[embedyt] https://www.youtube.com/watch?v=VobhXriUET8[/embedyt]

You must be logged in to post a comment Login