അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്


അബുദാബി: അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ എഴുപതിലധികം ആളുകള്‍ക്കാണ് പോലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് പൊലീസ് മുന്നറിയിപ്പ്. അപകടസ്ഥലങ്ങളില്‍ അകാരണമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇറങ്ങിനോക്കുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനം വൈകിക്കാന്‍ കാരണമാകുന്നതും അപകടദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

1000 ദിര്‍ഹമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. അബുദാബി പോലീസ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

You must be logged in to post a comment Login