അപൂര്‍വ റെക്കോര്‍ഡുമായി ഐറിഷ് ബാറ്റ്‌സ്മാന്‍; 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം

 

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനില്‍ അയര്‍ലാന്‍ഡിന്റെ ടീം മുര്‍തയ്ക്ക് അപൂര്‍വെ റെക്കോര്‍ഡ്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന പതിനൊന്നാം നമ്ബര്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് മുര്‍ത സ്വന്തമാക്കിയത്. 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 11ാം നമ്ബര്‍ ബാറ്റ്‌സ്മാന്‍ രണ്ടിന്നിംഗ്‌സിലും 25 റണ്‍സ് കടക്കുന്നത്.

അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരം മാത്രമാണിത്. രണ്ടാം മത്സരത്തില്‍ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് മുര്‍തയും സഹതാരങ്ങളും. പക്ഷേ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടും അഫ്ഗാന് മുന്നില്‍ തോല്‍ക്കാനായിരുന്നു ഐറിഷ് പടയുടെ വിധി

രണ്ടാമിന്നിംഗ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.

അയര്‍ലാന്‍ഡിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 54 റണ്‍സെടുത്ത ടിം മുര്‍തയായിരുന്നു ടോപ് സ്‌കോറര്‍. ഇതിന് പുറമെ രണ്ടാമിന്നിംഗ്‌സില്‍ 27 റണ്‍സ് കൂടി ടിം സ്‌കോര്‍ ചെയ്തു. ടീമിന്റെ ടോപ് സ്‌കോററാകുന്ന 11ാം നമ്ബര്‍ ബാറ്റ്‌സ്മാനെന്ന മറ്റൊരു റെക്കോര്‍ഡും ടിം മുര്‍ത സ്വന്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login