അപ്പാച്ചെ ആര്‍ആര്‍ 310എസ് ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡല്‍

നീണ്ട കാത്തിരിപ്പിന്റെ അവസാനത്തില്‍ ടിവിഎസ് അപ്പാച്ചെ RR 310 S ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടിവിഎസ്ബിഎംഡബ്യൂ സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന സവിശേഷതയും ഇതിനുണ്ട്. വരാനിരിക്കുന്ന ബിഎംഡബ്യൂ G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ നിര്‍മാണം. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അകുല 310 എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR 310 S കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു.

ടിവിഎസ് റേസിങിന്റെ 33 വര്‍ഷത്തെ അനുഭവ സമ്പത്താണ് അകൂലയുടെ ഉയിത്തെഴുന്നേല്‍പ്പ്. രൂപത്തിലും കരുത്തിലും എതിരിടാന്‍ വരുന്നവന് ഏകദേശം രണ്ടു ലക്ഷത്തിനുള്ളിലാകും വിപണി വില. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്. ടി.വി.എസ് നിരയില്‍ ഏറ്റവും കരുത്ത് കൂടിയവനാണ് പുതിയ RR 310 S. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

സ്പ്ലിറ്റ് സീറ്റ്, ഹൈ പെര്‍ഫോമെന്‍സ് ടയര്‍, ഇരട്ട ഹെഡ്‌ലാംമ്പ്, പെറ്റല്‍ ഡിസ്‌ക്, സ്റ്റാന്‍േര്‍ഡ് ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ വാഹനത്തിലുണ്ടാകും. ടിവിഎസ് മോട്ടോര്‍സിന്റെ തമിഴ്‌നാട്ടിലെ ഹെസൂരിലുള്ള നിര്‍മാണ ശാലയിലാണ് ബൈക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. കെ.ടി.എം ഡ്യൂക്ക് RC 390, കവാസാക്കി നിഞ്ച 300, യമഹ R3, പുറത്തിറങ്ങാനിരിക്കുന്ന ബെന്‍ലി ടൊര്‍ണാഡോ 302 R എന്നിവയാകും ഇവന്റെ പ്രധാന എതിരാളികള്‍.

You must be logged in to post a comment Login