‘അപ്‌ലോഡ് ആന്‍ഡ് ട്രാന്‍സ്‌ഫോം’ ഓണാഘോഷപദ്ധതിയുമായി ഗോദ്‌റേജ് ഇന്റീരിയോ

കൊച്ചി :ഫര്‍ണീച്ചര്‍ രംഗത്തെ പ്രമുഖരായ ഗോദ്‌റേജ് ഇന്റീരിയോ ‘അപ്‌ലോഡ് ആന്‍ഡ്  ട്രാന്‍സ്‌ഫോം’  എന്ന അതിവിപുലമായ ഓണാഘോഷ പദ്ധതി അവതരിപ്പിക്കുന്നു. ഗോദ്‌റേജ് ഇന്റീരിയോ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഏറ്റവും വിപുലമായ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തങ്ങളുടെ വീടുകള്‍ക്ക് മാറ്റം വരുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ ഏതുഭാഗത്തുള്ള ഉപഭോക്താക്കള്‍ക്കും ‘അപ്‌ലോഡ ആന്‍ഡ്  ട്രാന്‍സ്‌ഫോം’ പദ്ധതിയില്‍ പങ്കാളിയാകുവാന്‍ എളുപ്പമാണ്.
അവര്‍ ചെയ്യേണ്ടതിത്ര മാത്രം: വീടിന്റെ ഏതു ഭാഗമാണോ അവര്‍ മാറ്റത്തിന് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നത്, ആ ഭാഗത്തിന്റെ ഫോട്ടോ എടുക്കുക. എന്നിട്ട്, ഗോദ്‌റേജ് ഇന്റീരിയോ ഫേസ്ബുക്ക് പേജിലോ വെബ്‌സൈറ്റിലോ അത് അപ്‌ലോഡ് ചെയ്യുക. ഗോദ്‌റേജ് ഇന്റീരിയോ ബ്രാന്‍ഡ് അവരുടെ വീടിന്റെ പ്രസ്തുത ഭാഗത്തെ മാറ്റിമറിയ്ക്കുമെന്ന് കരുതുവാനുള്ള രസകരമായ കാരണവും അതോടൊപ്പം പറയണം. തികച്ചും സൗജന്യമായി ഭാഗ്യശാലികള്‍ക്ക് തങ്ങളുടെ വീടിന്റെ അതെ ഭാഗത്ത് മാറ്റങ്ങള്‍ വരുത്തുവാനുള്ള അവസരം അതോടെ ലഭിക്കുന്നു. ഗോദ്‌റേജ് ഇന്റീരിയോവില്‍ നിന്നും പുതുമയും അത്യന്താധുനികവുമായ ഫര്‍ണീച്ചറുകള്‍ മാത്രമല്ല അതിലൂടെ ലഭിക്കുക.
പരിപൂര്‍ണ്ണമായ മാറ്റം നല്കുവാന്‍ ചുവരുകളുടെ നിറവും മറ്റനുബന്ധ മാറ്റങ്ങളും കൂടി അതില്‍ ഉള്‍പ്പെടുകയും ചെയ്യും.” ഓണത്തിന് കേരളത്തില്‍ ‘അപ്പ്‌ലോഡ് ആന്‍ഡ് ട്രാന്‍സ്‌ഫോം’ പദ്ധതിയിലൂടെ നിങ്ങളുടെ വീടിന് മാറ്റം വരുത്തുന്നത് കാണാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നതായി ഗോദ്‌റേജ് ഇന്റീരിയോ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ വൈസ്പ്രസിഡണ്ടന്റ് സുബോധ് മേത്ത പറഞ്ഞു. ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകികൊണ്ട് സാധ്യമാകും വിധത്തിലൊക്കെ അവരെ സന്തോഷിപ്പിക്കുകയെന്നതാണ് തങ്ങളുടെ ആഗ്രഹം.
Godrej 3

ഉപഭോക്താക്കളെ ആനന്ദിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഓരോരുത്തരോടും വ്യക്തിപരമായി ഓണാഘോഷവേളയില്‍ ഇടപഴകാന്‍ ഇത്തരമൊരു പദ്ധതി അവസരം നല്കുന്നവെന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞു.””വീടുകള്‍ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്ന് സൗത്ത് റീജിയണല്‍ മാനേജറായ വിപിന്‍ കുമാര്‍ പറഞ്ഞു . ഫര്‍ണീച്ചര്‍ വിഭാഗത്തില്‍ രൂപകല്പ്പനയും കലാബോധവും പധാന പങ്കു വഹിക്കുകയും ചെയ്യുന്നു. ഗോദ്‌റേജ് ഇന്റീരിയോ സകല അര്‍ത്ഥത്തിലും മാറ്റത്തെ വിന്യസിക്കുന്നു. വെറുമൊരു ഫര്‍ണീച്ചര്‍ ശകലം നിര്‍മ്മിക്കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നത്. അതിനും അതീതമായി വളരെയേറെ ദൂരം താണ്ടി ഞങ്ങള്‍ ഉപഭോക്താക്കളുടെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കുകയും ചെയ്യുന്നു.
പ്രസ്തുത പദ്ധതിയിലൂടെ ഉപഭോക്താക്കളെ പുതുമയാര്‍ന്ന തരത്തില്‍ വ്യാപൃതരാക്കുന്ന തോടൊപ്പം ഗോദ്‌റേജ് ഇന്റീരിയോ മാറ്റത്തിനുള്ള  സമര്‍പ്പണബോധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ള രൂപകല്പ്പനയാര്‍ന്ന ഉത്പ്പന്നങ്ങള്‍ കൊണ്ട് പരിവര്‍ത്തനമുണ്ടാക്കുന്നതിന്റെ പര്യായമായി ഗോദ്‌റേജ് ബ്രാന്‍ഡ് പരിണമിച്ചു കഴിഞ്ഞു.

 

 

You must be logged in to post a comment Login