അഫ്ഗാനിസ്ഥാനില്‍ കാറും ബസും കൂട്ടിയിടിച്ചു ; 17 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയില്‍ വര്‍ധാക്ക് പ്രവശ്യയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആറു പേരും ബസ് യാത്രക്കാരായ 11 പേരുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാര്‍ ബസിലുള്ളവരാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നു പറയുന്നു.

You must be logged in to post a comment Login