അഫ്ഗാനിസ്ഥാനില്‍ സുരക്ഷസേന നടത്തിയ വ്യോമാക്രമണത്തില്‍ 39 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

taliban

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് നഗരത്തില്‍ സുരക്ഷസേന നടത്തിയ വ്യോമാക്രമണത്തില്‍ 39 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 29 ഭീകരര്‍ക്ക് പരിക്കേറ്റതായും സേന വൃത്തങ്ങള്‍ അറിയിച്ചു.

നഗരത്തിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്ന ഭീകരരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷസേന നടത്തിയ ആക്രമണത്തിലാണു ഭീകരരെ വധിച്ചത്. 17 ഭീകരരെ നഗരത്തിനകത്തും 22 പേരെ നഗരത്തിനു പുറത്തുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍നിന്നുമാണു സേന വധിച്ചത്.

You must be logged in to post a comment Login