അബുദാബിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയ മലയാളിയുവതി അറസ്റ്റില്‍

മലപ്പുറം – ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അബുദാബിയില്‍ എത്തിച്ച് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്ന മലയാളി യുവതി അറസ്റ്റിലായി. മഞ്ചേരി സ്വദേശി സുബൈദയാണ് പിടിയിലായത്. പള്ളിക്കല്‍ സ്വദേശിനി ഹയറുനിസയുടെ പരാതിയിലാണ് തേഞ്ഞിപ്പാലം പോലീസ് സുബൈദയെ മഞ്ചേരിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.

അബുദാബിയില്‍ ആയിഷ എന്നറിയപ്പെടുന്ന സുബൈദയും സഹോദരന്‍ ഇബ്രാഹിമും ചേര്‍ന്ന് മലയാളി യുവതികളെ അബുദാബിയില്‍ എത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് പരാതി. 2500 ദിര്‍ഹം ശമ്പളത്തില്‍ ഡോക്ടറുടെ വീട്ടില്‍ വാഗ്ദാനം ചെയ്താണ് പരാതിക്കാരിയായ ഹയറുനിസയെ ഇവര്‍ അബുദാബിയില്‍ എത്തിച്ചത്. ഇബ്രാഹിമിന് 25000 വിസയ്ക്കായി നല്‍കി. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഹയറുനിസയെ ഇവര്‍ കൊണ്ടുപോയത് നിരവധി ആളുകള്‍ വന്നുപോകുന്ന അനാശാസ്യ കേന്ദ്രത്തിലാണ്. ഇവിടെ വച്ച് സുബൈദ തന്നെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചതായും, തയ്യാറാകാത്തത്തിനെത്തുടര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ഹയറുനിസ പറയുന്നു. ഒടുവില്‍ അവിടെ നിന്നും രക്ഷപെട്ട് നാട്ടിലെത്തുകയായിരുന്നു. നാട്ടിലുള്ള ഭര്‍ത്താവിന്റെ മറ്റുള്ളവരുടെയും ഇടപെടലിലാണ് ഹയറുനിസയ്ക്ക് തിരിച്ചെത്തനായത്.

സുബൈദയുടെ വലയില്‍ നിരവധി മലയാളി യുവതികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഹയറുനിസ പറയുന്നു. 20 മിനിറ്റിനു 100 ദിര്‍ഹം ഈടാക്കിയാണ് സുബൈദ യുവതികളെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മുപ്പത് ദിര്‍ഹം മാത്രമാണ് യുവതികള്‍ക്ക് സുബൈദ നല്‍കുക. ഇത്തരത്തില്‍ ദിവസം 4050 പേര്‍ ഫ്‌ലാറ്റില്‍ വന്ന് പോകാറുണ്ടെന്നും സുബൈദ പറയുന്നു.

നാട്ടിലെത്തിയ ഹയറുനിസ ഇബ്രഹിമിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരത്തി നല്‍കി. ഇതിനിടെ ഹയറുനിസ സുബൈദയുടെ അയല്‍വാസികളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു. കഴിഞ്ഞദിവസം നാട്ടിലെത്തിയ സുബൈദയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇബ്രാഹിം ഒളിവിലാണ്.

You must be logged in to post a comment Login