അഭയാര്‍ത്ഥികളെ അപമാനിച്ച സംഭവം: പ്രിയങ്ക മാപ്പു പറഞ്ഞു

Image result for priyanka chopra

അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും അപമാനിച്ചെന്ന വിഷയത്തില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പുപറഞ്ഞു. കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് താരത്തിന് വിനയായത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം ചുവന്ന മഷി കൊണ്ട് വെട്ടിയിട്ടിരിക്കുന്ന ടീ ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്.

‘ആരെയും വേദനിപ്പിക്കാന്‍ ആയിരുന്നില്ല മാഗസിന്റെ ലക്ഷ്യം. നല്ല ഉദ്ദേശത്തോടുകൂടിയാണ് അവര്‍ ചെയ്തതെങ്കിലും ചിലരെ വേദനിപ്പിച്ചു. അതിന് ഞാന്‍ മപ്പു ചോദിക്കുകയാണ്’ പ്രിയങ്ക പറഞ്ഞു.

താനൊരു യാത്രക്കാരി മാത്രമാണെന്ന് കാണിക്കുകയായിരുന്നു പ്രിയങ്കയുടെ ശ്രമമെങ്കിലും അതിന് പാലായനത്തെ വില കുറച്ച് കാണേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. നിരവധിപ്പേരാണ് പ്രിയങ്കയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്.

Conde Nast Traveller India cover photo

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയേറ്റം നടത്തുകയും പലായനം ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. സിറിയയില്‍ നിന്നും മറ്റും പാലായനം ചെയ്യുന്ന ജനങ്ങളുടെ ദുരിതം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്തത് അപമാനകരമാണ്, യാത്ര പോലെയല്ല കുടിയേറ്റവും പാലായനവുമെന്ന് താരത്തോട് ചിലര്‍ പറഞ്ഞു.

അഭയാര്‍ത്ഥികളെ വിമര്‍ശിക്കുകയല്ല അവര്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് മാഗസിന്‍ പറഞ്ഞിരുന്നു. പാലായനം ചെയ്യുന്നവരോട് ഹൃദയ ശൂന്യമായി പെരുമാറുന്നതുമാണ് ഞങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിച്ചതെന്നും മാഗസിന്‍ പറഞ്ഞു

You must be logged in to post a comment Login