അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് ബി.ജെ.പി

വിയോജിക്കാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. അതുപക്ഷേ രാജ്യത്തിന്റെ നാശത്തിനുള്ളതല്ല 


Arun-Jaitley-
ന്യുഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശല്ലെന്ന് ബി.ജെ.പി. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കവെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിനെതിരായ ഒരു ആക്രമണവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യവും ദേശീയതയും നിര്‍ബന്ധമായും ഒന്നിച്ചു പോകേണ്ടതാണ്. വിയോജിക്കാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. അതുപക്ഷേ രാജ്യത്തിന്റെ നാശത്തിനുള്ളതല്ല അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ നീങ്ങാനും പാര്‍ട്ടി തീരുമാനിച്ചു. ഭാരത് മാതാ കീജെയ് വിളിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍, അത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

You must be logged in to post a comment Login